കളരിപയറ്റ് മറ്റ് സിനിമകളിൽ ചെയ്തിട്ടുള്ളത് കൊണ്ട് മാമാങ്കത്തിലെ സംഘട്ടനം ബുദ്ധിമുട്ടില്ലായിരുന്നു എന്ന് മമ്മൂട്ടി..!

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. ഈ വർഷം പൂജ സീസണിൽ നാല് ഭാഷകളിൽ ആയി റിലീസ് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമാണ്. എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചരിത്ര കഥ പറയുന്ന ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിക്കുന്നത്.

ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറയുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഒരു ഉത്തരേന്ത്യൻ ചാനലിന് നൽകിയ അഭിമുഖ സംഭാഷണത്തിൽ ആണ് മമ്മൂട്ടി മാമാങ്കത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുന്നത്. ഈ ചിത്രത്തിന്റെ എൺപതു ശതമാനവും ചരിത്രം ആണെന്നും ഇതിൽ കമ്പ്യൂട്ടർ ഗ്രാഫിക്സ്, വി എഫ് എക്സ് എന്നിവ വളരെ കുറവ് ആണെന്നും മമ്മൂട്ടി പറയുന്നു.

Advertisement

മാത്രമല്ല കളരി പയറ്റ് മോഡലിൽ ആണ് ഇതിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ പോലെയുള്ള ചിത്രങ്ങൾക്ക് വേണ്ടി താൻ കളരി പയറ്റ് കുറെയൊക്കെ പഠിച്ചിട്ടുള്ളത് കൊണ്ടും അത് തന്റെ സിനിമകളിൽ കുറേ ഉപയോഗിച്ചിട്ടുള്ളത് കൊണ്ടും മാമാങ്കത്തിലെ സംഘട്ടന രംഗങ്ങൾ തന്നെ അധികം ബുദ്ധിമുട്ടിച്ചില്ല എന്നും മെഗാസ്റ്റാർ പറയുന്നു. വളരെ റിയലിസ്റ്റിക് ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നും അതേ സമയം ഈ ചിത്രം പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്നു തന്നെ സമ്മാനിക്കും എന്നാണ് പ്രതീക്ഷ എന്നും മമ്മൂട്ടി പറയുന്നു. വമ്പൻ സെറ്റുകൾ ആണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close