ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ് ടാഗുകൾ ഇവ; മുന്നിൽ തലയും ദളപതിയും..!

Advertisement

ഈ വർഷം ജൂൺ മാസം വരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ് ടാഗുകളുടെ ഒഫീഷ്യൽ ലിസ്റ്റ് ട്വിറ്റെർ പുറത്തു വിട്ടു. പതിവ് പോലെ തന്നെ തമിഴ് ചിത്രങ്ങളുമായി ബന്ധപ്പെട്ട ഹാഷ് ടാഗുകൾ ആണ് ആ ലിസ്റ്റിൽ മുന്നിൽ എത്തി നിൽക്കുന്നത്. തല അജിത് നായകനായ എച് വിനോദ് ചിത്രമായ വാലിമയ് ഹാഷ് ടാഗ് ആണ് ഈ ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുന്നത്. വരുന്ന ദീപാവലിക്ക് ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രത്തിന്റെ ഹാഷ് ടാഗ് രണ്ടാമത് വന്നപ്പോൾ മൂന്നാം സ്ഥാനം നേടിയത് മഹേഷ് ബാബുവിന്റെ തെലുങ്ക് ചിത്രമായ സർക്കാരു വാരി പാട്ടയുടെ ഹാഷ് ടാഗ് ആണ്. ഈ ലിസ്റ്റിലെ നാലാം സ്ഥാനത്തു വന്നിരിക്കുന്നത് തല അജിത്കുമാറിന്റെ പേരിൽ ഉള്ള ഹാഷ് ടാഗ് ആണ്. ഈ ലിസ്റ്റിലെ ആദ്യ പത്തിൽ ഇടം നേടിയ, ഒരു വ്യക്തിയുടെ പേരിലുള്ള ഒരേയൊരു ഹാഷ് ടാഗും ഇതാണ്. ഇതിലെ അഞ്ചാം സ്ഥാനം വീണ്ടും ദളപതി വിജയ് ചിത്രവുമായി ബന്ധപ്പെട്ടാണ്.

ദളപതി65 എന്ന ഹാഷ് ടാഗ് ആണ് ആ നേട്ടം സ്വന്തമാക്കിയത്. #iheartawards ആറാം സ്ഥാനത്തും #rubinadilaik ഏഴാം സ്ഥാനത്തും എത്തിയപ്പോൾ എട്ടാം സ്ഥാനം കരസ്ഥമാക്കിയത് #bts ആണ്. കോവിഡ് 19 ഹാഷ് ടാഗ് ഒൻപതാം സ്ഥാനത്തു വന്നപ്പോൾ പത്താമത് എത്തിയത് പവൻ കല്യാൺ നായകനായ വക്കീൽ സാബ് എന്ന തെലുങ്കു ചിത്രത്തിന്റെ ഹാഷ് ടാഗ് ആണ്. ഈ വർഷത്തെ ആദ്യ ആറു മാസത്തെ മാത്രം കണക്കാണിത്. ഈ വർഷം പൂർത്തിയാകുമ്പോൾ ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിന്റെ ഹാഷ് ടാഗ് ഏറ്റവും മുന്നിൽ എത്തുമെന്നാണ് വിജയ് ആരാധകർ അവകാശപ്പെടുന്നത്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close