മലയാള സിനിമയിലെ താരങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് ‘അമ്മ’. ഇന്നലെ കൊച്ചിയിൽ രാവിലെ പത്ത് മണിക്ക് സംഘടനയുടെ വാർഷിക മീറ്റിംഗ് നടത്തുകയുണ്ടായി. ദിലീപിന്റെ സംഭവത്തിനു ശേഷം പല അഭിപ്രായ വ്യത്യാസങ്ങൾ സംഘടനയിൽ ഉണ്ടായിരുന്നു. സംഘടനയുടെ നടത്തിപ്പ് തന്ന ആശങ്കയിലായിരുന്ന അവസ്ഥയിൽ നിന്നാണ് പുതിയ കമ്മിറ്റിയുമായി അതിശക്തമായി താരസംഘടന മുന്നോട്ട് വന്നിരിക്കുന്നത്. വർഷങ്ങളായി ‘അമ്മ’ യുടെ പ്രസിഡന്റ് ഇന്നസെന്റ് ആയിരുന്നു, എന്നാൽ എം. പി കൂടിയായ അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഒഴിയുകയായിരുന്നു. സംഘടനയിലെ ഓരോ അംഗങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എതിരില്ലാതെ പുതിയ പ്രസിഡന്റായി മോഹൻലാലിനെ തിരഞ്ഞെടുത്തു. വാർഷിക മീറ്റിംഗിൽ പുതിയ പ്രസിഡന്റിന്റെ പുതിയ തീരുമാനാണ് എല്ലാവരും ഉറ്റു നോക്കിയത്. ദിലീപ് വിഷയം തന്നെയായിരുന്നു പ്രധാന ചർച്ച വിഷയം.
ദിലീപ്പിനെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ ‘അമ്മ’ സംഘടനയിൽ നിന്ന് പുറത്താക്കിയത്. എന്നാൽ അന്ന് സ്വീകരിച്ച ആ നടപടി ഇന്ന് നിലനിൽക്കുന്നില്ല എന്നാണ് ‘അമ്മ’ യുടെ വിശദീകരണം. നടപടിക്രമങ്ങൾ എല്ലാം പാലിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്ന് ഭാരവാഹികൾ അറിയിക്കുകയുണ്ടായി. ദിലീപ് എന്ന വ്യക്തിയെ അറിയിക്കാതെയും അദ്ദേഹത്തിന്റെ വാദം കേൾക്കാതേയുമാണ് ‘അമ്മ’ യിൽ നിന്ന് പുറത്താക്കിയത്, ആയതിനാൽ കോടതിയെ ദിലീപ് സമീപിച്ചിരുനെങ്കിലും അനുകൂല വിധി അദ്ദേഹത്തിന് ലഭിക്കുക തന്നെ ചെയ്യും പക്ഷേ അദ്ദേഹം അത്തരത്തിലുള്ള ഒരു നീക്കത്തിന് മുതിർന്നില്ല. ദിലീപിന്റെ ഈ പ്രവർത്തിയെ മാനിച്ചും അദ്ദേഹം കുറ്റവാളിയെന്ന് ആർക്കും തെളിയിക്കാൻ പറ്റാത്ത ഈ സാഹചര്യത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാൻ ‘അമ്മ’ തീരുമാനിച്ചത്. ഏകദേശം ഒരു വർഷമായി ദിലീപിനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ട് എന്നാൽ തിരിച്ചെടുക്കുന്ന ഈ സാഹചര്യത്തിൽ ദിലീപിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് താൽപര്യം ഉണ്ടെങ്കിൽ മാത്രമായിരിക്കും തിരിച്ചെടുക്കുക എന്നാണ് യോഗത്തിൽ ധാരണയായത്. മോഹൻലാൽ പ്രസിഡന്റായതിന് ശേഷം എടുക്കുന്ന ആദ്യ തീരുമാനം കൂടിയാണിത്.