ആ മോശം സിനിമ എന്നെയും സിദ്ദിഖിനെയും സംവിധായകരാക്കി: ലാൽ

Advertisement

മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ കൂട്ടുകെട്ടുകളിൽ ഒന്നാണ് സിദ്ദിഖ്- ലാൽ. 1986 ൽ പുറത്തിറങ്ങിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിന്റെ കഥയൊരുക്കിയാണ് ഈ കൂട്ടുകെട്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1989 ൽ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രത്തിലൂടെ സംവിധാന മേഖയിൽ ഇരുവരും ചുവട് വെക്കുകയായിരുന്നു. എഴുത്തുക്കാരായും, സംവിധായകരായും ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ദിലീപ് ചിത്രമായ കിംഗ്‌ ലയർ എന്ന സിനിമയിലാണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് അവസാനമായി ഒന്നിക്കുന്നത്. സംവിധായകനും നടനുമായ ലാലിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒരു മോശം സിനിമ തന്നെയും സിദ്ദിഖിനെയും സംവിധായകരാക്കി എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ചെറിയ പ്രായത്തിൽ തന്നെ സിനിമയോട് ഏറെ ഇഷ്ടവും താല്പര്യവും ഉണ്ടായിരുന്നു എന്നും എല്ലാ വെള്ളിയാഴ്ച സിനിമയ്ക്ക് പോകുമായിരുന്നു എന്ന് ലാൽ വ്യക്തമാക്കി. ആ സമയത്ത് തിമിംഗലം എന്ന സിനിമ കാണുവാൻ ഇടയായിയെന്നും വളരെ മോശപ്പെട്ട സിനിമ ആയിരുന്നു എന്ന് ലാൽ വ്യക്തമാക്കി. ആ സിനിമ കഴിഞ്ഞു വരുന്ന വഴി താനും സിദ്ദിഖിക്കും വിചാരിച്ചാൽ ഒരു കഥ ഉണ്ടാക്കാൻ സാധിക്കുമെന്നും ഒരു കഥ ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് ലാൽ അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. അന്ന് രാത്രി കുത്തിയിരുന്ന് എഴുത്ത് ആരംഭിക്കുകയും കണ്ടാൽ മറ്റന്നാൾ ഷൂട്ട് ആരംഭിക്കേണ്ട ചിത്രം ആണെന്ന് തോന്നി പോകുമെന്നും ലാൽ പറയുകയുണ്ടായി. ആ ഒരു ആവേശത്തിലാണ് സിനിമയിലേക്ക് ഇറങ്ങുന്നതെന്നും ആ സമയത്ത് 4 കഥകൾ ഉണ്ടാക്കിയിരുന്നു എന്നും ലാൽ വ്യക്തമാക്കി. പിന്നീട് സംവിധായകൻ ഫാസിലിനെ കാണാൻ സാധിക്കുകയും കഥകൾ പറയുവാൻ അവസരം ലഭിക്കുകയും ചെയ്തു എന്ന് ലാൽ സൂചിപ്പിക്കുകയുണ്ടായി. ഫാസിലിന്റെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പിന്നീട് അവസരം ലഭിക്കുകയും കുറച്ചു കഥകൾ ഉണ്ടാക്കിയതുകൊണ്ടാണ് അവിടെ എത്താൻ സാധിച്ചതെന്ന് ലാൽ കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close