മോഹൻലാലിന് ശേഷം ആസിഫ് അലിയുമായി തരുൺ മൂർത്തി; ബിനു പപ്പുവിന്റെ രചനയിൽ ഒരുങ്ങുന്നത് ആക്ഷൻ ചിത്രം

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി L360 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം ഒരുക്കുകയാണ് പ്രശസ്ത സംവിധായകൻ തരുൺ മൂർത്തി. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ മോഹൻലാൽ ചിത്രത്തെ കാത്തിരിക്കുന്നത്.

തന്റെ മൂന്നാം ചിത്രമായി ആസിഫ് അലി നായകനായ ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലിരിക്കുമ്പോഴാണ് തരുൺ മൂർത്തിയുടെ മോഹൻലാൽ പ്രൊജക്റ്റ് ഓൺ ആവുന്നത്. ഏതായാലും ആസിഫ് അലിയെ നായകനാക്കി പ്ലാൻ ചെയ്ത ആ ചിത്രമാണ് മോഹൻലാൽ ചിത്രത്തിന് ശേഷം തരുൺ മൂർത്തി ചെയ്യുക. നടനായ ബിനു പപ്പു തിരക്കഥ രചിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Advertisement

ബാംഗ്ലൂരിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. മാത്രമല്ല, മലയാള സിനിമയിലെ ചില പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുമെന്നും വാർത്തകളുണ്ട്. അടുത്ത വർഷം ആദ്യ പകുതിയിൽ ഈ ചിത്രം ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. അടുത്ത ജനുവരിയിൽ ആയിരിക്കും തരുണിന്റെ മോഹൻലാൽ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രമാണ് ആസിഫിന്റെ അടുത്ത റിലീസ്. ചിത്രം ഡിസംബറിൽ റിലീസ് ചെയ്യും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close