തിയറ്ററുകളിൽ മിസ് ചെയ്യരുത് ഈ സിനിമ; പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിക്കുന്ന സൗദി വെള്ളക്ക

Advertisement

ഓപ്പറേഷൻ ജാവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. ഗോവയിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ വെച്ച് പ്രീമിയർ നടന്ന ഈ ചിത്രം ഇന്നലെയാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടുന്നത്. നിരൂപകരും വലിയ കയ്യടി നൽകുന്ന ഈ ചിത്രം തീയേറ്ററുകളിൽ നിന്ന് മിസ് ചെയ്യരുത് എന്നാണ് ചിത്രം കണ്ട ഓരോരുത്തരും അഭിപ്രായപ്പെടുന്നത്. ഇത്രയും മികച്ച ഒരു സിനിമ അടുത്തകാലത്ത് മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്നും അവർ പറയുന്നു. ഹൃദയത്തില്‍ തൊടുന്നൊരു സിനിമ എന്ന് പ്രേക്ഷകർ വിലയിരുത്തുന്ന ഈ ചിത്രമാണ്, ഓപ്പറേഷന്‍ ജാവയെക്കാള്‍ തരുണ്‍ മൂര്‍ത്തി എന്ന സംവിധായകനെ അടയാളപ്പെടുത്തുക എന്ന് നിരൂപകരും അഭിപ്രായപ്പെടുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് ഈ ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്.

ഒരിക്കലും തീരാതെ ഇങ്ങനെ മുന്നോട്ടു പോകുന്ന നമ്മുടെ കോടതി വ്യവഹാരങ്ങളെ കുറിച്ചും ഈ ചിത്രം സംസാരിക്കുന്നുണ്ട്. അതിനൊപ്പം തന്നെ മനുഷ്യ ബന്ധങ്ങളുടേയും നമ്മുക്ക് ചുറ്റുമുള്ള ചില ജീവിതങ്ങളുടേയും പച്ചയായ ആവിഷ്ക്കാരം കൂടിയാണ് ഈ ചിത്രം. പ്രേക്ഷകനെ വൈകാരികമായ ഒരു യാത്രയിലേക്ക് കൂടിയാണ് ഈ ചിത്രം കൂട്ടികൊണ്ട് പോകുന്നത്. ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍ ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close