ലൂസിഫറിനേക്കാൾ കളക്ഷൻ ഗോഡ്ഫാദർ നേടിയെന്ന് റാം ചരൺ

Advertisement

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു മോഹൻലാൽ നായകനായ ലൂസിഫർ. മുരളി ഗോപി രചിച്ച്, പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ രണ്ടാമത്തെ മാത്രം നൂറു കോടി ഗ്രോസ് നേടുന്ന ചിത്രവുമാണ്. 130 കോടിയോളമാണ് ഈ ചിത്രം ആഗോള ഗ്രോസ് നേടിയത്. വലിയ പ്രേക്ഷക പ്രശംസ നേടിയ ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദർ ഈ വർഷമാണ് റിലീസ് ചെയ്തത്. മോഹൻലാലിന് പകരം മെഗാസ്റ്റാർ ചിരഞ്ജീവി നായക വേഷം ചെയ്ത ഈ റീമേക്ക് സംവിധാനം ചെയ്തത് തമിഴ് സംവിധായകനായ മോഹൻ രാജയാണ്. മലയാളത്തിൽ നിന്ന് കഥയിൽ മാറ്റം വരുത്തിയാണ് ഈ തെലുങ്ക് റീമേക്ക് ഒരുങ്ങിയത്. എന്നാൽ തീയേറ്ററുകളിൽ വലിയ പരാജയമാണ് ഗോഡ്ഫാദറിനെ കാത്തിരുന്നത്. ലൂസിഫറിന്റെ ഏഴയലത്ത് പോലുമെത്താൻ ഗോഡ്ഫാദറിന് സാധിച്ചില്ലെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. നൂറ് കോടി ഗ്രോസ് പോലും നേടാതെയാണ് ഈ ചിത്രം പ്രദർശനം അവസാനിപ്പിച്ചത്.

എന്നാൽ ഈ ചിത്രം 150 കോടിയോളം കളക്ഷൻ നേടിയെന്നും, ലൂസിഫർ ഒട്ടേറെ പേർ കണ്ടിട്ട് പോലും ഗോഡ്ഫാദർ വിജയം നേടിയെന്ന പരാമർശവുമായി ചിരഞ്ജീവിയുടെ മകനും തെലുങ്കിലെ സൂപ്പർ താരവുമായ റാം ചരൺ എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച ലീഡേഴ്സ് സമ്മിറ്റിൽ വെച്ചാണ് റാം ചരൺ ഈ പരാമർശം നടത്തിയത്. എന്നാൽ അതോടു കൂടി സോഷ്യൽ മീഡിയയിൽ റാം ചരൺ നേരിടുന്നത് ട്രോൾ അഭിഷേകമാണ്. അച്ഛന്റെ പരാജയത്തെ വെള്ള പൂശി കാണിക്കാൻ, മകൻ ഈ തള്ളി തള്ളി എങ്ങോട്ടേക്കാണ് പോകുന്നത് എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. ഇനി റീമേക്ക് ചിത്രങ്ങൾ ചെയ്യുകയാണ് എങ്കിൽ അതിന്റെ ഒറിജിനൽ ഒടിടിയിൽ റിലീസ് ചെയ്യരുതെന്ന് പ്രൊഡ്യൂസറോട് ആവശ്യപ്പെടുമെന്നും റാം ചരൺ പറയുന്നു.

Advertisement

ഫോട്ടോ കടപ്പാട്: ട്വിറ്റർ

Advertisement

Copyright © 2017 onlookersmedia.

Press ESC to close