പപ്പനായി ടോവിനോ തോമസ്, തരംഗം പുതിയ പോസ്റ്റര്‍ എത്തി

Advertisement

ഒരു മെക്സിക്കന്‍ അപാരത, ഗപ്പി എന്നീ ഹിറ്റുകള്‍ക്ക് ശേഷം യുവതാരം ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് തരംഗം. ഷോര്‍ട്ട് ഫിലിം രംഗത്ത് ശ്രദ്ധേയനായ ഡൊമിനിക്ക് അരുണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിമാണ് തരംഗം.

പപ്പന്‍ എന്ന കഥാപാത്രമായാണ് ടോവിനോ തോമസ് ചിത്രത്തില്‍ എത്തുന്നത്. ടോവിനോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന്‍ ടോവിനോ തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.

Advertisement

തമിഴിലെ യുവ സൂപ്പര്‍ താരം ധനുഷ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

ബാലു വര്‍ഘീസ്, വിജയ രാഘവന്‍, ഷമ്മി തിലകന്‍, അലന്‍സിയര്‍, സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍ തുടങ്ങിയ താരങ്ങള്‍ക്ക് ഒപ്പം ഒട്ടേറെ പുതുമുഖങ്ങളും ഈ സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തുന്നുണ്ട്.

ടീസറിലും പോസ്റ്ററുകളിലും കാസ്റ്റിങ്ങിലും വന്ന പുതുമകള്‍ കൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് തരംഗത്തെ മലയാള സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ധനുഷിന്‍റെ നിര്‍മ്മാണ കമ്പനിയായ വുണ്ടര്‍ബാര്‍ ഫിലിംസും മിനി സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement

Press ESC to close