മലയാളത്തിന്റെ സൂപ്പർ താരങ്ങളെ പറ്റി മനസ്സ് തുറന്നു ദളപതി വിജയ്..!

Advertisement

ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുന്ന അദ്ദേഹത്തിന് കേരളത്തിലും ഒരുപാട് ആരാധകർ ഉണ്ട്. ഒരുപക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തമിഴ് സിനിമാ താരം ആരെന്ന ചോദ്യത്തിന് ഉള്ള ഉത്തരം വിജയ് എന്ന് ആർക്കും സംശയമില്ലാതെ തന്നെ പറയാൻ സാധിക്കും. അത്ര വലിയ സ്വീകരണമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് കേരളത്തിൽ ലഭിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ചും ഇവിടുത്തെ സൂപ്പർ താരങ്ങളെക്കുറിച്ചും ദളപതി വിജയ് മനസ്സ് തുറക്കുന്ന ഒരു വീഡിയോ ആണ് ഏവരുടെയും ശ്രദ്ധ നേടിയെടുക്കുന്നത്. വർഷങ്ങൾക്കു മുൻപ് അദ്ദേഹം ഏഷ്യാനെറ്റിന് നൽകിയ ഒരു അഭിമുഖത്തിലാണ് മലയാള സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചും സംസാരിക്കുന്നതു. മലയാളം സിനിമകൾ വളരെ യാഥാർഥ്യബോധം പുലർത്തുന്ന, വളരെ റിയലിസ്റ്റിക് ആയ ചിത്രങ്ങൾ ആണെന്നും അതാണ് തനിക്കു മലയാള സിനിമയിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നും വിജയ് പറയുന്നു. ഇവിടുത്തെ സംവിധായകർ പറഞ്ഞു കൊടുക്കുന്നതും നടീനടന്മാർ അതഭിനയിക്കുന്നതും വരെ വളരെ റിയലിസ്റ്റിക് ആണെന്നും സിനിമാറ്റിക് ആക്കാൻ ശ്രമിക്കാതെ യഥാർത്ഥമായി തോന്നുന്നത് കൊണ്ടാണ് മലയാള സിനിമ ഏറെയിഷ്ടമെന്നും വിജയ് പറഞ്ഞു.

Advertisement

ഇവിടുത്തെ ഒരുപാട് നടീനടമാരുടെ അഭിനയവും തനിക്കു ഏറെയിഷ്ടമെന്നു വിജയ്. മോഹൻലാൽ സർ വളരെ ഈസി ആയി അഭിനയിക്കുന്നതും അദ്ദേഹത്തിന്റെ കോമേഡിയും കുസൃതിയും സ്വാഭാവികമായ ചലനങ്ങളുമെല്ലാം തനിക്കു ഏറെയിഷ്ടം എന്ന് പറഞ്ഞ വിജയ്, ശ്കതമായ കഥാപാത്രങ്ങളോ അല്ലെങ്കിൽ എന്തെങ്കിലും സന്ദേശം നൽകുന്ന തരത്തിലുള്ള കഥാപാത്രങ്ങളോ മമ്മൂട്ടി സർ ചെയ്യുന്നത് ഇഷ്ടമാണെന്നും പറയുന്നു. പിന്നീട് വിജയ് പറയുന്നത് ദിലീപിനെ കുറിച്ചാണ്. ദിലീപിന്റെ കുറെ ചിത്രങ്ങൾ കണ്ടിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ കോമഡി ഒരുപാട് ഇഷ്ടമാണെന്നും വിജയ് പറഞ്ഞു. തനിക്കു ഏറ്റവും ഇഷ്ടമുള്ള മലയാള സംവിധായകൻ സിദ്ദിഖ് ആണെന്ന് പറഞ്ഞ വിജയ്, അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത ഫ്രണ്ട്‌സ് എന്ന തമിഴ് ചിത്രത്തിലെ വടിവേലുവുമൊത്തുള്ള കോമഡി രംഗങ്ങൾ ഓർത്താൽ തന്നെ തനിക്കു ചിരി വരുമെന്നും പറയുന്നു. ഒരുപാട് പടത്തിൽ കോമഡി ചെയ്തിട്ടുണ്ടെങ്കിലും സിദ്ദിഖ് സാറിന്റെ ഫ്രണ്ട്‌സ് സിനിമയിലെ കോമഡി രംഗങ്ങൾ എല്ലാത്തിനും മേലെയാണ് എന്നാണ് വിജയ് പറയുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close