പാട്ടിലൂടെ രാഷ്ട്രീയവും എയ്തു വിട്ടു ദളപതി; മാസ്റ്ററിലെ ഒരു കുട്ടി കഥ ഗാനം വൈറലാവുന്നു

Advertisement

ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് മാസ്റ്റർ എന്ന ദളപതി വിജയ് ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തത്. ദളപതി വിജയ് തന്നെ ആലപിച്ചിരിക്കുന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത് റോക്ക് സ്റ്റാർ അനിരുദ്ധ് രവിചന്ദർ ആണ്. ‘ലെറ്റ് മീ സിങ് എ കുട്ടി സ്റ്റോറി’ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് അരുൺരാജാ കാമരാജ് ആണ്. വളരെ രസകരമായി എഴുതിയിരിക്കുകയും ഈണം പകർന്നിരിക്കുകയും ചെയ്തിരിക്കുന്ന ഈ ഗാനം മനോഹരമായാണ് വിജയ് ആലപിച്ചിരിക്കുന്നതും. ഇംഗ്ലീഷ് വാക്കുകൾ നിറഞ്ഞ ഈ ഗാനത്തിലെ വരികളിലൂടെ വിജയ് രാഷ്ട്രീയവും പറയുന്നുണ്ട് എന്നാണ് ചില സംഗീത പ്രേമികൾ അഭിപ്രായപ്പെടുന്നത്. കുറച്ചു നാളായി തനിക്കെതിരെ നടക്കുന്ന ബിജെപി പ്രതിഷേധങ്ങൾക്കും വേട്ടയാടലുകൾക്കും പാട്ടിന് ഇടയിലൂടെ വിജയ് മറുപടി നൽകുന്നുണ്ട് എന്നാണ് അവർ പറയുന്നത്. “വെറുപ്പിന്‍റെ പ്രചാരകരാകല്ലേ” എന്ന വരിയും അവർ ഇതിനു ഉദാഹരണമായി പറയുന്നുണ്ട്.

ഈ അടുത്തിടെ വിജയ് ആരാധകർക്കൊപ്പം എടുത്ത ഒരു സെൽഫി സോഷ്യൽ മീഡിയയിൽ വളരെ വൈറലായിരുന്നു. അതിന്റെയും റഫറൻസ് ഈ പാട്ടിൽ കടന്നു വരുന്നുണ്ട് എന്നാണ് ചിലരുടെ നിരീക്ഷണം. കൈദിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നുതെന്നും ചിത്രത്തില്‍ ഒരു പ്രൊഫസറുടെ കഥാപാത്രമാണ് വിജയ് ചെയ്യുന്നത് എന്നുമുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് എന്ന ബാനറിൽ സേവ്യർ ബ്രിട്ടോ ആണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close