കരുണാനിധിയെ ഹോസ്പിറ്റലിൽ സന്ദർശിച്ച് ദളപതി വിജയ്!!

Advertisement

ഇന്ത്യയിലെ തന്നെ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് മുതുവേൽ കരുണാനിധി. ദ്രാവിഡ മുന്നേട്ര കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. 1969ലാണ് കരുണാനിധി ആദ്യമായി തമിഴ് നാടിന്റെ മുഖ്യമന്ത്രിയാവുന്നത്,പിന്നീട് 2006ൽ അഞ്ചാം തവണയും അദ്ദേഹം തമിഴ്നാടിന്റെ മുഖ്യമന്ത്രിയാവുകയുണ്ടായി. തമിഴ് സിനിമ ഇൻഡസ്ട്രിയ്ക്ക് വേണ്ടി ഒരുപാട് തിരക്കഥകളും രചിച്ചിട്ടുണ്ട്. കരുണാനിധിയുടെ ഇപ്പോളത്തെ ആരോഗ്യവസ്ഥ വളരെ മോശമാണ്. 96 വയസുള്ള കരുണാനിധിക്ക് പെട്ടെന്നുണ്ടായ രക്തസമ്മർദം മൂലം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. കാവേരി ഹോസ്പിറ്റലിലാണ് ഡി.എം.ക്കെ ചീഫ് കരുണാനിധി ദിവസങ്ങളായി ചികിത്സ തേടുന്നത്. ഒരുപാട് സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തെ ഒരു നോക്ക് കാണുവാൻ ഓടിയെത്തി.

തമിഴകത്തെ ദളപതി വിജയ് കരുണാനിധിയെ കാണുവാൻ കാവേരി ഹോസ്പിറ്റൽ സന്ദർശിക്കുകയുണ്ടായി. ഡി. എം. ക്കെ യുടെ ലീഡർ എം.ക്കെ സ്റ്റാലിനുമായി ഒരുപാട് സമയം വിജയ് ചിലവിടുകയും ചെയ്തിരുന്നു. കരുണാനിധിയുടെ ആരോഗ്യവസ്ഥ ഡോക്ടരുടെ അടുത്ത് നിന്ന് ചോദിച്ചു മനസ്സിലാക്കിയ ശേഷമാണ് വിജയ് ഹോസ്പിറ്റൽ വിട്ടത്. സിനിമയുടെ ഷൂട്ടിംഗ് എല്ലാം മാറ്റിവെച്ചാണ് താരം മുൻ മുഖ്യമന്ത്രിയെ കാണുവാൻ ഓടിയെത്തിയത്. രജനികാന്ത്, ശിവകുമാർ, സൂര്യ തുടങ്ങി ഒരുപാട് സിനിമ താരങ്ങളും അദ്ദേഹത്തെ നേരത്തെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി കരുണാനിധിയെ കാണുവാൻ നേരിട്ടെത്തുകയും എത്രെയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചായിരുന്നു അദ്ദേഹം തമിഴ്നാട് വിട്ടത്.

Advertisement

കരുണാനിധി ഇപ്പോളും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണന്ന് സ്റ്റാലിൻ സൂചിപ്പിക്കുകയുണ്ടായി. ഡി.എം.ക്കെ സംഘടനയിലെ എല്ലാ പ്രവർത്തകരും ഹോസ്പിറ്റലിൽ കാവൽ നിൽക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി, കുറച്ചു ദിവസങ്ങൾ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്നാണ് ഡോക്ടർമാരുടെ നിഗമനം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close