Advertisement
നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തീയ്യറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ആന്റണി വർഗീസ് ആണ് ചിത്രത്തിലെ നായകനായ ജേക്കബ് ആയി എത്തുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപത്തെ ജോലിക്കാരൻ ആയ ജേക്കബ് ചില കേസുകളിൽ പെട്ട് വിചാരണ തടവുകാരൻ ആയി എത്തുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ജയിലിനുള്ളിൽ ഒട്ടും സുരക്ഷിതൻ അല്ലാത്ത ജേക്കബിന്റെ മുൻപിൽ കുറേയധികം വെല്ലുവിളികളും ഉണ്ടായിരുന്നു.
ജയിലും അവിടത്തെ മറ്റ് തടവുകാരും അവരുടെ സൗഹൃദവും ജയിലിനുള്ളിൽ പോരാട്ടവുമാണ് പിന്നീട് അങ്ങോട്ട്. ചിത്രത്തിൽ ആവേശം കൊള്ളിക്കുന്ന ചടുലമായ ആക്ഷൻ രംഗങ്ങളും ഉണ്ട്. ആന്റണി വർഗീസ്, വിനായകൻ, ചെമ്പൻ വിനിദ് എന്നിവർക്ക് വലിയ സ്വീകരണം ആണ് തീയറ്ററുകളിൽ ലഭിക്കുന്നത്. വിനായകൻ അവതരിപ്പിക്കുന്ന സൈമണ് എന്ന കഥാപാത്രം വും ചെമ്പൻ വിനോദ് കഥാപാത്രവും വലിയ കയ്യടികൾ തീയറ്ററുകളിൽ സൃഷ്ടിച്ചു മുന്നേറുകയാണ്. ഓരോ സീനുകളിലും ഇരുവരും ഉയർത്തുന്ന ആവേശം വളരെ വലുതാണ്.
ടിനു പാപ്പച്ചന്റെ സംവിധാനം മലയാളത്തിൽ ഇന്നേ വരെ വന്നതിൽ വച്ചു വ്യത്യസ്തമായി അണിയിച്ചു ഒരുക്കിയ ഒരു ആക്ഷൻ ചിത്രം സമ്മാനിക്കും എന്നാണ് ആദ്യ പകുതി തരുന്ന ഉറപ്പ്. ട്രയ്ലറിൽ കാണിച്ചത് പോലെ തന്നെ മാസ്സ് ആക്ഷനും വയലന്സിനും ചിത്രത്തിൽ നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ട്. കാഥാപാത്രങ്ങളുടെ എല്ലാം ഗംഭീര പ്രകടനത്താലും കിടിലൻ ആക്ഷൻ രംഗങ്ങളാലും ആദ്യ പകുതി ആകെ മൊത്തത്തിൽ തീയറ്ററിൽ ആവേശോജ്വലമായിരുന്നു.