മെഴുക് പ്രതിമയായി ലോകത്തിന് മുൻപിൽ മഹേഷ് ബാബുവും; ഇന്ത്യൻ സൂപ്പർ താരങ്ങളിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി മഹേഷ് ബാബു…

Advertisement

ലോകത്തിന്റെ കൗതുകങ്ങളിലേക്ക് ഇനി മഹേഷ് ബാബുവും. മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തിലാണ് ഇനി മഹേഷ് ബാബുവും ഉണ്ടാവുക. തെലുങ്കിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായ മഹേഷ് ബാബുവിന്റെ മെഴുകുപ്രതിമ ഇനി മ്യൂസിയത്തിൽ എത്തുന്ന സന്ദർശകർക്ക് കാണാനാകും. മഹേഷ് ബാബു തന്നെയാണ് സന്തോഷം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രകടിപ്പിച്ചത്. എല്ലാവരോടും നന്ദി അറിയിച്ച് മഹേഷ് ബാബു പ്രതിമക്കായി പ്രയത്നിക്കുന്ന കലാകാരന്മാർക്കും നന്ദി അറിയിക്കാൻ മറന്നില്ല. ഇന്ത്യയിലെ സൂപ്പർതാരങ്ങൾക്ക് അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒന്നാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സ് മ്യൂസിയത്തിൽ ഒരു മെഴുക് പ്രതിമ ആകുക എന്നത്. തെലുങ്കിൽ നിന്നും ഇത്തരമൊരു അസുലഭ അവസരം ലഭിച്ചത് പ്രഭാസിനായിരുന്നു ബാഹുബലിയുടെ വൻ വിജയത്തിനുശേഷമാണ് പ്രഭാസ് ഈ നേട്ടം കൈവരിച്ചത്.

നിരവധി സൂപ്പർഹിറ്റ് ആക്ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മഹേഷ് ബാബു 1, ആഗഡു തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിലും സാന്നിധ്യമറിയിച്ചിരുന്നു. മുൻപ് പുറത്തിറങ്ങിയ സ്പൈഡർ എന്ന ചിത്രത്തിലൂടെ ബാബു കേരളത്തിലും തരംഗം സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്. ജനത ഗാരേജ്നു ശേഷം സംവിധായകൻ കൊരട്ടല ശിവ ഒരുക്കിയ ഭാരത് ആനെ നേനു എന്ന ചിത്രത്തിൻറെ വിജയാഘോഷത്തിൽ ആണ് മഹേഷ് ബാബു ഇപ്പോൾ. ചിത്രം ഹിറ്റ് എന്നതിനപ്പുറം തെലുങ്കിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രം ആദ്യ വാരം പിന്നിടുമ്പോൾ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളെല്ലാം പിന്തള്ളി വമ്പൻ കളക്ഷനുമായി കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്. സ്പൈഡർ എന്ന ചിത്രത്തിൽ നേരിട്ട പരാജയം മഹേഷ് ബാബു ഭാരത് ആനെ നേനുവിലൂടെ തീർത്തു എന്ന് തന്നെ പറയാം. ചിത്രത്തിന്റെ വിജയത്തിനൊപ്പം ഇങ്ങനെയൊരു നേട്ടം കൂടി ലഭിച്ചത് ആരാധകർക്ക് ആവേശമായി തീർന്നിരിക്കുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close