ഇത് കൊണ്ടാണ് നിങ്ങൾ ജനപ്രിയൻ ആവുന്നത് ; വിജയിയെ അഭിനന്ദിച്ചു തെലങ്കാന എം.പി

Advertisement

മഹേഷ് ബാബുവിന്റെ പിറന്നാൾ ദിനത്തിൽ താരം ഗ്രീൻ ഇന്ത്യ ചലഞ്ചിലേക്ക് സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങളെ നോമിനേറ്റ് ചെയ്യുകയുണ്ടായി. വിജയ്, ജൂനിയർ എൻ.ടി.ആർ, ശ്രുതി ഹാസൻ എന്നിവരെയാണ് മഹേഷ് ബാബു ട്വിറ്ററിലൂടെ നോമിനേറ്റ് ചെയ്തത്. മഹേഷ് ബാബുവിന്റെ ചലഞ്ച് സ്വീകരിച്ചുകൊണ്ട് വിജയ് രംഗത്ത് വന്നിരുന്നു. തന്റെ വീടിന്റെ പരിസരത്ത് മരങ്ങൾ നടുന്ന ചിത്രങ്ങൾ വിജയ് തന്നെ ട്വിറ്റെർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ഏറെ നാളുകൾക്ക് ശേഷമാണ് താരം ട്വിറ്ററിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ഒരു ലക്ഷത്തിന് മേലെ റീട്വീറ്റാണ് താരം ട്വിറ്ററിൽ സ്വന്തമാക്കിയത്. വിജയിയെ അഭിനന്ദിച്ചുകൊണ്ട് തെലങ്കാന എം.പി സന്തോഷ് കുമാർ രംഗത്ത് എത്തിയിരിക്കുകയാണ്.

സന്തോഷ് കുമാറിന്റെ ട്വിറ്ററിലെ പോസ്റ്റ് ഇതിനോടകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. ഇത്തരം പ്രവർത്തികൾ കാരണമാണ് താങ്കൾ ജനപ്രിയൻ ആകുന്നതെന്ന് അദ്ദേഹം കുറിക്കുകയുണ്ടായി. താങ്കളുടെ പ്രവർത്തി കാരണം ആരാധകരുടെ പ്രതികരണം തനിക്ക് ഇവിടെ അറിയാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ഗ്രീൻ ഇന്ത്യ ചലഞ്ച് ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും വ്യാപിക്കട്ടെ എന്നും എം.പി സന്തോഷ് കുമാർ ആശംസിക്കുകയുണ്ടായി. വിജയ്ക്ക് നന്ദി അറിയിച്ചാണ് എം.പി പോസ്റ്റ് അവസാനിപ്പിച്ചത്. സന്തോഷ് കുമാർ ഒരുപാട് പ്രമുഖ വ്യക്തികളേയും സിനിമ താരങ്ങളേയും ക്യാംപെയ്നിലേക്ക് ക്ഷണിക്കുകയുണ്ടായി. തെലുഗിലെ നടൻമാരാണ് ഇപ്പോൾ ഗ്രീൻ ഇന്ത്യൻ ചലഞ്ചിനെ മറ്റ് സംസ്ഥാനങ്ങളിലേക്കും എത്തിക്കുവാൻ സഹായിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close