വിസ്മയിപ്പിക്കാൻ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരക്കാർ ടീസർ വരുന്നു…

Advertisement

മലയാള സിനിമയിൽ ഒരുപാട് ചരിത്ര സിനിമകൾ ഉണ്ടായിട്ടുണ്ട് എന്നാൽ വരും വർഷങ്ങളിൽ മലയാളത്തിലെ ഒരുവിധം എല്ലാ നടന്മാരും ഒരു ചരിത്ര സിനിമയുമായാണ് ബിഗ് സ്ക്രീനിലേക്ക് വരുന്നത്. മോഹൻലാൽ നായകനായിയെത്തുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’, ടോവിനോയുടെ ‘ചെങ്ങഴി നമ്പ്യാർ’, പൃഥ്വിരാജിന്റെ ‘കാളിയാൻ’, നിവിൻ പോളിയുടെ ‘കായംകുളം കൊച്ചുണ്ണി’ എന്നിവയാണ്. എന്നാൽ ചരിത്ര സിനിമയിൽ അതിന്റെ പൂർണതയിൽ ചെയ്യുന്ന നടന്നാണ് മെഗാസ്റ്റാർ, അദ്ദേഹത്തിന്റെ രണ്ട് ചരിത്ര സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ‘മാമാങ്കം’, ‘കുഞ്ഞാലി മരക്കാർ’ എന്ന രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. മാമാങ്കം സിനിമയുടെ രണ്ട് ഷെഡ്യുൽ പൂർത്തിയാവുകയും അതിവേഗത്തിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. മലയാളികൾ ഏറെ ഉറ്റു നോക്കുന്നത് സന്തോഷ് ശിവൻ സംവിധാനം ചെയ്യാൻ പോകുന്ന ‘കുഞ്ഞാലി മരക്കാർ’ തന്നെയാണ്.

‘കുഞ്ഞാലി മരക്കാർ’ ചിത്രത്തിന്റെ നിർമ്മാതാവ് ഷാജി നടേശൻ കഴിഞ്ഞ വർഷം പുറത്തുവിട്ട ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു എന്ന വാർത്തയാണ് അണിയറ പ്രവർത്തകർ മുമ്പ് പുറത്തുവിട്ടത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുക, എന്നാൽ അടുത്തിടെ റീലീസ് ചെയ്യാൻ ഒരുങ്ങുന്ന ടോവിനോ ചിത്രം ‘തീവണ്ടി’യുടെ നിർമ്മാതാക്കളും ഓഗസ്റ്റ് സിനിമാസ് തന്നെയാണ്, മമ്മൂട്ടി ചിത്രം കുഞ്ഞാലി മരക്കാരുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ അല്ലെങ്കിൽ ഡിജിറ്റൽ ടീസർ ‘തീവണ്ടി’ റീലീസിനൊപ്പം പുറത്തിറക്കും എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement

ശങ്കർ രാമകൃഷ്ണനും ടി.പി രാജീവനുമാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. കാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ ഹോളിവുഡ് താരങ്ങൾ ചിത്രത്തിൽ ഉണ്ടാവുമെന്നും സൂചനയുണ്ട്. മറുവശത്ത് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തിരക്കഥ പൂർത്തിയാക്കി നവംബറിൽ ഷൂട്ടിംഗ് ആരംഭിക്കുവാൻ തയ്യാറെടുക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും കോണ്ഫിഡന്റ് ഗ്രുപ്പിന്റെ റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി- മോഹൻലാൽ ചിത്രങ്ങൾ നാലത്തെ കുഞ്ഞാലിയുടെ കഥ തന്നെയാണ് പറയുന്നതെന്നത് മറ്റൊരു രസകരമായ കാര്യം തന്നെയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close