8 കോടി വണ്ടിക്കും 1.6 കോടി കോടി നികുതിയായും വിജയ് അടച്ചിരുന്നു: വെളിപ്പെടുത്തി നടി കസ്തൂരി ശങ്കർ രംഗത്ത്..!

Advertisement

കഴിഞ്ഞ ദിവസമാണ് തമിഴ് സൂപ്പർ താരം ദളപതി വിജയ്ക്ക് എതിരെ നികുതി കേസിൽ ഒരു ലക്ഷം രൂപ കോടതി പിഴ ശിക്ഷ വിധിച്ചത്. എന്നാൽ ആ പ്രശ്നത്തിൽ എന്താണ് ശരിക്കും സംഭവിച്ചത് എന്ന് വിശദീകരിച്ചു രംഗത്ത് വന്നിരിക്കുകയാണ് നടി കസ്തൂരി ശങ്കർ. വിവാദത്തിനു കാരണമായ വിജയ്‌യുടെ റോൾസ് റോയ്സ് വണ്ടിയുടെ ചിത്രവും പങ്കു വെച്ച് കൊണ്ടായിരുന്നു ഈ നടിയുടെ പ്രതികരണം പുറത്തു വന്നത്. ചിത്രം പങ്കു വെച്ച് കൊണ്ട് കസ്തൂരി കുറിച്ചത്, ഇതാണ് വാർത്തകൾക്ക് ആധാരമായ വിജയ്‌യുടെ റോൾസ് റോയ്സ് ഗോസ്റ്റ് വണ്ടി എന്നും 2013 ൽ എട്ട് കോടി രൂപ മുടക്കി, 1.6 കോടി നികുതിയും നൽകിയാണ് അദ്ദേഹം ഇത് വാങ്ങിയത് എന്നുമാണ്. ഇന്ന് ഇപ്പോൾ ഇതേ വണ്ടിയുടെ പേരിൽ മദ്രാസ് ഹൈക്കോടതി അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചിരിക്കുന്നു എന്നും മുഖ്യമന്ത്രിയുടെ ഫണ്ടിലേയ്ക്ക് ഒരു ലക്ഷം രൂപ നൽകാനും ആവശ്യപ്പെട്ടിരിക്കുന്നു എന്നും നടി പറയുന്നു. ഏതായാലും ഈ ട്വീറ്റിന് താഴെ ഒട്ടേറെ പേരാണ് വിജയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Advertisement

ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്തു കൊണ്ട് വിജയ് സമർപ്പിച്ച ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. അതിനു ശേഷം പിഴ വിധിച്ചു കൊണ്ട് വിജയ്ക്ക് വിമർശനവും നൽകിയാണ് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യത്തിന്റെ ഉത്തരവ് പുറത്തു വന്നത്. വിജയ് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അഴിമതിക്ക് എതിരെയുള്ളതാണ് എന്നും അത്തരം വേഷങ്ങളിലൂടെയാണ് ആരാധകർ ഉണ്ടായതെന്നും കോടതി പറയുന്നു. ടാക്സ് വെട്ടിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല എന്നും തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നു എന്നും കോടതി പറയുന്നു. അവര്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ടും സിനിമ കാണുന്നതുകൊണ്ടുമാണ് താരത്തിന് ആഡംബര കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് താരം ഓർക്കണമെന്നും സാധാരണക്കാര്‍ നികുതി അടയ്ക്കാനും നിയമത്തിന് അനുസരിച്ച് ജീവിക്കാനും ശീലിക്കുമ്പോള്‍ സമൂഹത്തില്‍ അറിയപ്പെടുന്നവർ കാണിക്കുന്ന ഇത്തരം പ്രവർത്തികൾ വളരെ തെറ്റായ സന്ദേശമാണ് മുന്നോട്ടു വെക്കുന്നതെന്നും കോടതി പറഞ്ഞ കാര്യവും നടി ട്വീറ്റ് ചെയ്തിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close