ആദ്യ സ്ഥാനങ്ങളിൽ വിജയ്, അജിത്, രജനികാന്ത് മാത്രം; തമിഴിൽ താരമൂല്യത്തിന് അനുസരിച്ചു തരം തിരിവ് നടത്തി തിയേറ്റർ ഉടമകൾ..

Advertisement

തമിഴ് സിനിമയിലെ താരങ്ങളുടെ ബോക്സ് ഓഫീസ് പവറിന്റെയും ജനപ്രീതിയുടെയും അടിസ്ഥാനത്തിൽ വ്യത്യസ്ത പട്ടികകളിൽ ഉൾപ്പെടുത്താൻ പോവുകയാണ് അവിടുത്തെ തിയേറ്റർ ഉടമകൾ എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആ പട്ടിക പ്രകാരം ആയിരിക്കും ഇനി ചിത്രങ്ങൾക്ക് തീയേറ്ററുകൾ ലാഭ വിഹിതം അടക്കമുള്ള കാര്യങ്ങൾ നൽകുന്നത് എന്നും വാർത്തകൾ ഉണ്ട്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം താരമൂല്യം അനുസരിച്ചുള്ള ഏറ്റവും മുകളിലത്തെ പട്ടികയിൽ വിജയ്, അജിത്, രജനികാന്ത് എന്നിവർ ആണുള്ളത്. ഇവരുടെ ചിത്രങ്ങൾക്ക് ആണ് ആദ്യ ആഴ്ചയിൽ അറുപതു ശതമാനം ലാഭ വിഹിതം നൽകുക. ബി സി ക്ലാസ്സുകളിൽ നിന്ന് അറുപത്തിയഞ്ച് ശതമാനം ലാഭ വിഹിതം ആണ് ഇവരുടെ ചിത്രങ്ങൾക്ക് ലഭിക്കുക.

രണ്ടാമത്തെ വിഭാഗത്തിൽ ഉള്ളത് സൂര്യ, ധനുഷ്, ശിവകാർത്തികേയൻ, ജയം രവി, ചിമ്പു, വിജയ് സേതുപതി എന്നിവർ ആണുള്ളത്. അടുത്തിടെ സംഭവിച്ച ചില പരാജയങ്ങൾ ആണ് സൂര്യയെ രണ്ടാം നിരയിലേക്ക് പിന്തള്ളാൻ കാരണമായത് എന്ന് വിലയിരുത്തപ്പെടുന്നു. കമൽ ഹാസൻ അടക്കമുള്ള താരങ്ങൾ മൂന്നാമത്തെ പട്ടികയിൽ ആണ് സ്ഥാനം നേടിയത് എന്നതും ശ്രദ്ധേയമാണ്. ഇങ്ങനെ പട്ടിക തിരിച്ചു എങ്കിലും ഈ സിസ്റ്റം എന്ന് മുതൽ നിലവിൽ വരും എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നില നിൽക്കുകയാണ്. ഈ പട്ടികകൾ തമിഴിലെ മറ്റു സിനിമാ സംഘടനകൾ അംഗീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ഉറപ്പില്ല. ഏതായാലും വളരെ വിപ്ലവകരമായ ഒരു മാറ്റത്തിനാണ് തമിഴ് സിനിമാ തിയേറ്റർ ഉടമകൾ തയ്യാറെടുക്കുന്നത് എന്ന് വ്യക്തമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close