മോഹൻലാലിന് നന്ദി പറഞ്ഞു തമിഴ്നാട് മന്ത്രിയും പൂനെ മേയറും..!

Advertisement

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മലയാള സിനിമയിൽ നിന്ന് ഏറ്റവും കൂടുതൽ സഹായം നൽകുന്ന നടനാണ് മോഹൻലാൽ. കേരളാ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകിയൊപ്പം നിൽക്കുന്ന മോഹൻലാൽ ആരോഗ്യ വകുപ്പും ആരോഗ്യമന്ത്രിയുമായും സഹകരിച്ചു ഒട്ടേറെ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ആരോഗ്യ പ്രവർത്തകരുമായും നേര്സുമാരുമായും കോവിഡ് രോഗികളുമായും അവരെ ചികിത്സിക്കുന്ന ഡോക്ടര്മാരുമായുമെല്ലാം വീഡിയോ കോൾ വഴിയും അല്ലാതെയും നിരന്തരം സമ്പർക്കം പുലർത്തി അവർക്ക് മാനസിക പിന്തുണ നൽകുന്ന മോഹൻലാൽ അൻപത് ലക്ഷം രൂപയുടെ ധന സഹായം കേരളാ ഗവണ്മെന്റിനും പത്തു ലക്ഷം ഫെഫ്കയുടെ ഫണ്ടിലേക്കും നൽകി. ഇപ്പോഴിതാ തന്റെ അച്ഛന്റെയും അമ്മയുടെയും പേരിലാരംഭിച്ച വിശ്വ ശാന്തി ഫൗണ്ടേഷനിലൂടെ കേരളത്തിന് പുറമെ അന്യ സംസ്ഥാനങ്ങൾക്കും സഹായമെത്തിക്കുകയാണ് മോഹൻലാൽ.

മോഹൻലാൽ നൽകിയ സഹായങ്ങൾക്കു നന്ദി പറഞ്ഞു മുന്നോട്ടു വന്നിരിക്കുന്നത് തമിഴ്നാട് മന്ത്രി എസ് പി വേലുമണി ആണ്. പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന പി പി ഇ കിറ്റുകളും എൻ 95 മാസ്‌ക്കുകളും ആണ് മോഹൻലാൽ കഴിഞ്ഞ ദിവസം തമിഴ്നാടിനു കൈമാറിയത്. അത് കൂടാതെ പുണെ മുൻസിപാലിറ്റിക്കും മോഹൻലാൽ സഹായമെത്തിച്ചു. 1000 പി പി ഇ കിറ്റുകളാണ് മോഹൻലാൽ പൂനെയിൽ എത്തിച്ചത്. ആ സഹായത്തിനു നന്ദി പറഞ്ഞു മുന്നോട്ടു വന്നിരിക്കുന്നത് പുണെ മേയർ ആയ മുരളീധർ മോഹോൽ ആണ്. കേരളത്തിൽ കളമശ്ശേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിന് വേണ്ടി കൊറോണ ചികിത്സക്കായി സഹായിക്കുന്ന, ലക്ഷങ്ങൾ വിലമതിക്കുന്ന റോബോട്ടിനേയും മോഹൻലാൽ വിശ്വ ശാന്തി ഫൗണ്ടേഷനിലൂടെ എത്തിച്ചിരുന്നു. ഇത് കൂടാതെ മാസ്കുകൾ വാങ്ങി പൊതു ജനങ്ങളിലേക്ക് എത്തിക്കാൻ തന്റെ ഫാൻസ് അസോസിയേഷനും അദ്ദേഹം പത്തു ലക്ഷം രൂപയാണ് നൽകിയിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close