തമിഴ്‌നാട്ടിലെ ഒരു തിയേറ്ററില്‍ നിന്ന് മാത്രം 3 ലക്ഷം നേടിയ ആ മമ്മൂട്ടി സിനിമയുടെ അപ്രതീക്ഷിത വിജയകഥ.

Advertisement

1988 ഇൽ മലയാളത്തിൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഒരു സിബിഐ ഡയറികുറിപ്പ്. മമ്മൂട്ടി നായകനായ ഈ കുറ്റാന്വേഷണ ചിത്രം രചിച്ചത് എസ് എൻ സ്വാമിയും സംവിധാനം ചെയ്തത് കെ മധുവും ആണ്. അതിനു ശേഷം ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ കൂടി ഈ ചിത്രത്തിന്റെ തുടർച്ചയായി റിലീസ് ചെയ്തു. അതിൽ മൂന്നാം ഭാഗമായ സേതുരാമയ്യർ വലിയ വിജയവും നേടി. ഇപ്പോൾ ഈ സീരീസിലെ അഞ്ചാമത്തെ ചിത്രവുമായി എത്താനുള്ള ഒരുക്കത്തിലാണ് എസ് എൻ സ്വാമി- കെ മധു ടീം. അതിനിടയിൽ ഇതിന്റെ ആദ്യ ഭാഗം തമിഴ്‌നാട്ടിൽ നേടിയ വലിയ വിജയം വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ് പ്രശസ്ത തമിഴ് നിർമ്മാതാവും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യൻ.

മദ്രാസിലെ സഫയർ തീയേറ്ററിൽ 245 ദിവസം ആണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. അതിനു ശേഷം 2015 ഇൽ റിലീസ് ചെയ്ത പ്രേമം ആണ് 250 ദിവസത്തിനു മുകളിൽ തമിഴ്നാട് പ്രദർശിപ്പിച്ചു ആ റെക്കോർഡ് മറികടന്നത്. ടൂറിംഗ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിലെ ചായ് വിത്ത് ചിതിര എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്ന തിരുപ്പൂർ സുബ്രഹ്മണ്യൻ പറയുന്നത് ഒരു സിബിഐ ഡയറികുറിപ്പ് അന്ന് നേടിയ സ്വീകരണത്തെ കുറിച്ചാണ്. കോയമ്പത്തൂര്‍ കെ.ജി തിയേറ്ററില്‍ സി.ബി.ഐ ഡയറിക്കുറിപ്പ് പ്രദര്‍ശനത്തിനെത്തിച്ചത് അല്‍പം പേടിയോടെയായിരുന്നു എങ്കിലും, തന്റെ പ്രതീക്ഷ മുഴുവന്‍ തെറ്റിച്ച ഈ ചിത്രം, ആ തിയേറ്ററില്‍ നിന്ന് മാത്രം 3 ലക്ഷം നേടിയെന്നും അദ്ദേഹം പറയുന്നു. ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്ക് വാങ്ങിയ സിനിമ ഒറ്റ തിയേറ്ററില്‍ നിന്ന് മാത്രം തനിക്ക് 3 ലക്ഷമാണ് നേടിത്തന്നതെന്നും, തമിഴ്‌നാട്ടിൽ മലയാള സിനിമക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതിൽ ഈ ചിത്രത്തിന്റെ വിജയം വലിയ പങ്കു വഹിച്ചു എന്നും അദ്ദേഹം പറഞ്ഞു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close