തമിഴ് നടന്മാർ തമിഴ് ഡബ്ബിങ് മമ്മൂട്ടിയെ കണ്ട് പഠിക്കണം: സംവിധായകൻ ലിങ്കുസാമി

Advertisement

തമിഴിയിലെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ് ലിങ്കുസാമി. 2001 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തമിഴ് സിനിമ ലോകത്തിലേക്ക് കടന്നുവരുന്നത്. ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തന്നെ മികച്ച സിനിമയ്ക്കുള്ള തമിഴ് നാട് സ്റ്റേറ്റ് ഫിലിം അവാർഡ് കരസ്ഥമാക്കിയിരുന്നു. ഭീമ, പയ്യ, അജ്ഞാൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സിനിമ പ്രേമികൾക്ക് സമ്മാനിച്ചു. സണ്ടകോഴി രണ്ടാം ഭാഗമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. ലിങ്കുസാമിയുടെ പുതിയ പ്രോജക്റ്റിനെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ തന്നെ അദ്ദേഹം പുറത്തുവിടും. സംവിധായകൻ ലിങ്കുസാമി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

തമിഴ് നടന്മാർ തമിഴ് ഡബ്ബിങ് മമ്മൂട്ടിയെ കണ്ട് പഠിക്കണം എന്ന് ലിങ്കുസാമി പറഞ്ഞിരിക്കുകയാണ്. കുമുദം എന്ന മാഗസിനിലാണ് ഈ വാചകം പറഞ്ഞിരിക്കുന്നതെന്ന് ലിങ്കുസാമി വ്യക്തമാക്കി. കുമുദം മാഗസിനിൽ മമ്മൂട്ടിയുടെ ഒരു ചിത്രത്തിന് വന്ന റിവ്യൂവിലാണ് ഈ കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കുമുദം പോലൊരു മാഗസിനിൽ മമ്മൂട്ടി എന്ന നടന്റെ പേര് വരുക എന്നത് ആ നടന്റെ വിജയം ആണെന്നും ലിങ്കുസാമി വ്യക്തമാക്കി. ഒരുപാട് തമിഴ് ചിത്രങ്ങളിൽ മമ്മൂട്ടി നായകനായി അഭിനയിച്ചിട്ടുണ്ട്. 1990 ൽ പുറത്തിറങ്ങിയ മൗനം സമ്മതം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി തമിഴ് സിനിമ ലോകത്തിലേക്ക് കടന്നുവരുന്നത്. അവസാനമായി തമിഴിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ പേരൻപ് ഒരുപാട് നിരൂപ പ്രശംസകൾ നേടിയിരുന്നു. അമുതവൻ എന്ന കഥാപാത്രമായി മമ്മൂട്ടി പകരം വെക്കാൻ സാധിക്കാത്ത പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഒരുപാട് ഫിലിം ഫെസ്റ്റിവലുകളിലും പേരൻപ് അവാർഡുകൾ കരസ്ഥമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close