ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള സമയമായിരിക്കുന്നു;വിവാഹ വാർത്ത സ്ഥിതികരിച്ച് വിശാൽ..!!

Advertisement

തമിഴ് സിനിമ സംഘടനയായ നടികർ സംഘം ജനറൽ സെക്രടറിയും യുവതാരവുമായ വിശാൽ തന്റെ വിവാഹത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടു. തെലുങ്ക് സിനിമ നടിയായ അനിഷ അല്ലാ റെഡ്ഡിയെയാണ് താരം വിവാഹം കഴിക്കാൻ പൊകുന്നത്. രണ്ട് പേരും ഒന്നിച്ച് നിൽക്കുന്ന ചിത്രം ട്വിറ്ററിലൂടെ പങ്ക്വെച്ചാണ് വിശാൽ വിവാഹ വാർത്ത അറിയിച്ചത്. തിയതിയെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും എന്നും താരം കൂട്ടിച്ചേർത്തു.

ഹൈദ്രബാദ് സ്വദേശികളായ വിജയ് റെഡ്ഡി ,പദ്മജ ദമ്പതികളുടെ മകളാണ് അനിഷ.പെല്ലി ചൂപ്പലു എന്ന ചിത്രത്തിലൂടെ 2016 ലാണ് അനിഷ സിനിമയിലെത്തുന്നത്. അർജുൻ റെഡ്ഡിയെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ വിജയ് ദേവർ കൊണ്ടയുടെ സുഹൃത്തായും താരം പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്ത കാലങ്ങളിൽ വിശാലിനെതിരെ ധാരാളം ആരോപണങ്ങൾ നിലനിന്നിരുന്നു. തമിഴ് പ്രൊഡ്യൂസർ സംഘടയിൽ നിന്നായിരുന്നു വിശാലിനെതിരെ രൂക്ഷ ആരോപണങ്ങൾ കടന്ന് വന്നത്.

Advertisement

വിശാലിന്റെ അടുത്തിറങ്ങിയ ലിങ്കുസ്വാമി ചിത്രം സണ്ടക്കോഴി 2 ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു. വിശാൽ നായകനാകുന്ന പുതിയ ചിത്രം വെങ്കിട്ട് മോഹൻ സംവിധാനം ചെയ്യുന്ന അയോഗ്യയാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് റാഷി ഖന്നയാണ്. ഈ വർഷം ആദ്യം തന്നെ ചിത്രം റിലിസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൈറ്റ് ഹൗസ് മൂവി മേക്കേർസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close