അദ്ദേഹത്തെ പോലെ അഭിനയിക്കാന്‍ നാലായിരം വര്‍ഷമെങ്കിലും വേണം; തുറന്ന് പറഞ്ഞ് ശിവകാർത്തികേയൻ

Advertisement

മലയാളത്തിന്റെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടൻ ആരാണെന്ന ചോദ്യത്തിന് ഏവരും നൽകുന്ന ഉത്തരം ഫഹദ് ഫാസിൽ എന്നാണ്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ കഴിഞ്ഞാൽ മലയാളം കണ്ട ഏറ്റവും മികച്ച നായക നടൻ ആണ് ഫഹദ് ഫാസിൽ എന്നും അഭിപ്രായമുള്ളവർ ഉണ്ട്. ഏതായാലും ഇപ്പോൾ തന്റെ അഭിനയ മികവ് കൊണ്ടും തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ കൊണ്ടും ഇന്ത്യ മുഴുവൻ ശ്രദ്ധ നേടുകയാണ് ഫഹദ് ഫാസിൽ. മലയാളത്തിനൊപ്പം തമിഴ്, തെലുങ്കു ചിത്രങ്ങളിലും ഫഹദ് ഫാസിൽ അഭിനയിക്കുന്നുണ്ട്. തമിഴിൽ ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന ചിത്രത്തിൽ കമൽ ഹാസനും വിജയ് സേതുപതിക്കുമൊപ്പം അഭിനയിക്കുന്ന ഫഹദ് ഫാസിൽ, തെലുങ്കിൽ സുകുമാർ ഒരുക്കുന്ന പുഷ്പയിൽ അല്ലു അർജുനൊപ്പമാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെ പുകഴ്ത്തി മുന്നോട്ടു വന്നിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനും തമിഴ് യുവ താരം ശിവകാർത്തികേയനുമാണ്.

ക്രിക്കറ്റ് താരം ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലിലെ ഡി.ആര്‍.എസ് വിത്ത് ആഷ് എന്ന പരിപാടിയിലായിരുന്നു ഇരുവരും ഫഹദിനെ കുറിച്ച് സംസാരിച്ചത്. എം.ആര്‍ രാധ, വടിവേലു, രഘുവരന്‍ എന്നിവരാണ് തനിക്കേറ്റവും പ്രിയപ്പെട്ട സ്വഭാവ നടന്‍മാര്‍ എന്ന് പറഞ്ഞ ശിവകാർത്തികേയൻ ഫഹദ് ഫാസിലിനോടും തനിക്കു കടുത്ത ആരാധനയാണെന്നും പറയുന്നു. ഫഹദ് അഭിനയിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെയൊക്കെ അഭിനയിക്കാന്‍ തനിക്കു നാലായിരം വര്‍ഷം വേണ്ടിവരുമെന്ന് തോന്നുമെന്നും ഫഹദ് അസാമാന്യമായ പ്രതിഭയാണ് എന്നും ശിവകാർത്തികേയൻ പറയുന്നു. കുമ്പളങ്ങി നൈറ്റ്‌സ്, ട്രാന്‍സ് തുടങ്ങിയ സിനിമകള്‍ താൻ കണ്ടിട്ടുണ്ടെന്നും, അസാമാന്യമായ പ്രകടനമാണ് ഫഹദ് ഫാസിൽ അതിലൊക്കെ കാഴ്ചവെച്ചതെന്നു അശ്വിനും കൂട്ടിച്ചേർക്കുന്നു. മോഹൻ രാജ ഒരുക്കിയ വേലൈക്കാരന്‍ എന്ന ചിത്രത്തിലായിരുന്നു ഫഹദും ശിവകാര്‍ത്തികേയനും ഒരുമിച്ചഭിനയിച്ചതു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close