
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘ടേക്ക് ഓഫ്’. പാർവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമായിരുന്നുയിത്. ബോക്സ് ഓഫീസിൽ വലിയ വിജയം കൈവരിക്കുകയും ഒരുപാട് അവാർഡുകളും ചിത്രത്തെ തേടിയെത്തി. കഴിഞ്ഞ വർഷം നാഷണൽ അവാർഡ് കാരസ്ഥമാക്കിയ ചിത്രം കൂടിയാണ് ‘ടേക്ക് ഓഫ്’. മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് മഹേഷ് നാരായണനെ തേടിയെത്തി. മഹേഷ് നാരായണൻ തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കാൻ തയ്യാറെടുക്കുകയാണ്.
‘ടേക്ക് ഓഫ്’ സംവിധായകന്റെ രണ്ടാമത്തെ ചിത്രം ദുൽഖർ സൽമാന്റെ ഒപ്പമാണെന്ന് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണന്നും അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് അറിയാൻ സാധിച്ചത്. ചിത്രത്തിനെ കുറിച്ചു അധികം വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല, എന്നാൽ ‘ടേക്ക് ഓഫ്’ ചിത്രം പോലെ തന്നെ ഏറെ കഥാമൂല്യമുള്ള ചിത്രമായിരിക്കും എന്ന് സൂചനയുണ്ട്. ദുൽഖർ എന്ന താരത്തേക്കാൾ ദുൽഖർ എന്ന നടന് അഭിനയിക്കാൻ ഏറെ സാധ്യതയുള്ള ചിത്രമായിരിക്കുമിത്.
ദുൽഖർ സൽമാൻ അവസാനമായി അഭിനയിച്ച ചിത്രമായിരുന്നു ‘മഹാനടി’. ജമിനി ഗണേശന്റെ പ്രകടനത്തിൽ ഒരുപാട് പ്രശംസകൾ അദ്ദേഹത്തെ തേടിയെത്തി. മലയാളത്തിൽ വലിയൊരു തിരിച്ചു വരവിന് ഒരുങ്ങുന്ന താരം നവാഗതനായ ബി.സി നൗഫലിന്റെ ചിത്രത്തിലായിരിക്കും പ്രത്യക്ഷപ്പെടുക, ബിബിൻ ജോർജും- വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. മിഥുൻ മാനുവൽ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രവും അണിയറയിലുണ്ട്. ദുൽഖർ തമിഴ് ചിത്രമായ ‘കണ്ണും കണ്ണും കൊല്ലയ് അടിത്താൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായിയെത്തുന്ന ബോളിവുഡ് ചിത്രം ‘കർവാൻ’ ഓഗസ്റ്റ് 3ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.