‘രതിനിർവ്വേദം’ മൂന്നാം ഭാ​ഗം ; ശ്വേത മേനോൻ പറയുന്നു

Advertisement

1978 ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ‘രതിനിർവേദം’. പത്മരാജൻ തിരക്കഥ രചിച്ച ചിത്രത്തിൽ ജയഭാരതിയും കൃഷ്ണചന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം​ ഭാ​ഗത്തിൽ ശ്വേത മേനോനായിരുന്നു നായിക. മൂന്നാം ഭാ​ഗത്തിലും ശ്വേത മേനോൻ തന്നെ ആയിരിക്കും എന്നാണ് താരം പറയുന്നത്. വെറൈറ്റി മീഡിയ എന്ന ചാനലിൽ വന്ന ശ്വേത മേനോന്റെ ഇന്റർവ്യൂയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘രതിനിർവേദം’ മൂന്നാം ഭാ​ഗത്തിൽ നായികയായി ആരെ നിർദ്ദേശിക്കുമെന്ന അവതാരികയുടെ ചോദ്യത്തിന് ശ്വേത മേനോൻ എന്നാണ് താരം മറുപടി പറഞ്ഞത്. 2011 മെയ് 1 നാണ് ‘രതിനിർവേദം’ത്തിന്റെ രണ്ടാം ഭാ​ഗം റിലീസ് ചെയ്തത്. രതി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. കൃഷ്ണചന്ദ്രൻ അവതരിപ്പിച്ച പപ്പു എന്ന കഥാപാത്രത്തെ ശ്രീജിത്ത് വിജയിയാണ് അവതരിപ്പിച്ചത്. പത്മരാജന്റെ ‘രതിനിർവ്വേദം’ എന്ന നോവലിനെ ആധാരമാക്കി ചിത്രീകരിച്ച സിനിമയാണ് ‘രതിനിർവ്വേദം’.

മലയാള സിനിമയിലെ നായികമാരിൽ വ്യത്യസ്തതകൾ പുലർത്തിയ നടിയാണ് ശ്വേത മേനോൻ. 1991ൽ പുറത്തിറങ്ങിയ ‘അനശ്വരം’ എന്ന ചിത്രത്തിൽ മമ്മുട്ടിയുടെ നായികയായിക്കൊണ്ടാണ് ശ്വേത മേനോൻ ചലച്ചിത്ര രം​ഗത്തേക്ക് കടന്നുവന്നത്. പിന്നീട് അറിയപ്പെടുന്ന മോഡലായും 1994 ൽ മിസ് ഇന്ത്യ പട്ടം കൈവരിക്കുകയും ചെയ്തു. കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചതിനെ തുടർന്ന് താരത്തിനെതിരെ വിവാദങ്ങൾ വന്നിരുന്നെങ്കിലും അതിലൊന്നും തന്നെ ശ്വേത അസ്വസ്ഥയായിരുന്നില്ല. ‘സോൾട്ട് ആന്റ് പെപ്പർ’, ‘ഒഴിമുറി’, ‘കയം,’ ‘പാലേരി മാണിക്യം’, ‘രതിനിർവേദം’ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയ വേഷത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 2009 ലും 2011 ലും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ശ്വേത മേനോനാണ് ലഭിച്ചത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close