കേരളക്കരയിൽ അങ്കമാലി ഡയറിസ് എന്ന ഒറ്റ ചിത്രംകൊണ്ട് യുവാക്കൾക്കിടയിൽ ചർച്ചാവിഷയമായിമാറിയ നടനാണ് ആന്റണി വർഗീസ് .പെപ്പെ എന്ന് പറഞ്ഞാൽ മാത്രമേ ഒരു വിഭാഗം ആളുകൾക്ക് ഇദ്ദേഹത്തെ അറിയുക യുള്ളൂ കാരണം അങ്കമാലി ഡയറിസിലെ കഥാപാത്രം അത്രതോളം സിനിമ പ്രേമികളെ സ്വാധീനിച്ചു എന്ന് തന്നെ പറയണം. ലിജോ ജോസ് പല്ലിശേരി ഒരു പറ്റം പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് ഒരുക്കിയ ദൃശ്യ വിസ്മയം തന്നെയായിരുന്നു അങ്കമാലി ഡയറിസ്. കുറെയേറെ മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു ആന്റണിയുടെ അടുത്ത ചിത്രത്തിന് വേണ്ടി എന്നാൽ കാത്തിരിപ്പിന് നൂറ് ശതമാനം നീതി പുലർത്തുന്ന ചിത്രമായിട്ടായിരുന്നു ടിനു പാപ്പച്ചൻ മുന്നോട്ട് വന്നത്. ലിജോ ജോസ് പല്ലിശേരിയുടെ സംവിധാന സഹായിയായി വർഷങ്ങളോളം ജോലി ചെയ്ത ടിനു പാപ്പച്ചന്റെ ആദ്യ ചിത്രമായിരുന്നു ‘സ്വന്തന്ത്ര്യം അർദ്ധരാത്രിയിൽ’.
മലയാള സിനിമയിൽ തന്നെ ആരും തന്നെ കാണാത്ത ഹോളിവുഡ് നിലവാരമുള്ള തിരക്കഥയും അവതരണവുമാണ് സംവിധായകൻ സ്വീകരിച്ചത്. പുതുമുഖ നായിക അശ്വതിയും തന്റെ റോൾ ഭംഗിയായി ചെയ്തു . ചെമ്പൻ വിനോദ് , വിനായകൻ , ടിറ്റോ , സിജോ വര്ഗീസ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അങ്കമാലി ഡയറിസിലെ ഒട്ടുമിക്യ താരങ്ങളും ഈ ചിത്രത്തിലും അണിനിരക്കുന്നുണ്ട്. ചെമ്പൻ വിനോദ് ഇന്നോളം ജയ്പ്പുള്ളിയായി അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റ് ആയിരുന്നു എന്നും ഇനിയും ആ വേട്ട തുടരും എന്നതിനെ ഊട്ടി ഉറപ്പിക്കുന്നതിൽ സ്വാതന്ത്ര്യം അർദ്ധരാത്രിയുടെ മിന്നും വിജയം സഹായിച്ചു.
75 ദിവസങ്ങൾ പൂർത്തിയാക്കിയ ചിത്രം ഇന്നും കേരളത്തിലെ പ്രദർശനം തുടരുന്നുണ്ട്. ജേക്‌സ് ബിജോയുടെ സംഗീതവും പഞ്ചാത്തല സംഗീതവും ഉടനീളം മികച്ചു നിന്നു , ഗിരീഷ് ഗംഗാധരന്റെ ഓരോ ഫ്രെമുകളും ചിത്രത്തിന്റെ മാറ്റ് കൂടി. വലിയ സിനിമകളുടെ റീലീസിനിടയിലും പിടിച്ചു നിൽക്കുകയും 75 ദിവസങ്ങളും അതിസാഹസികമായി പൂർത്തിയാക്കിയ ചെറിയ ടീമിന്റെ വലിയ വിജയം തന്നെയാണ് ‘സ്വാതന്ത്രം അർദ്ധരാത്രിയിൽ’