ഷൂട്ട് ചെയ്തത് യഥാർത്ഥ ജയിലിൽ തന്നെ.. വിഷ്വൽ ട്രീറ്റ് ഒരുക്കി സ്വാതന്ത്ര്യം അർധരാത്രിയിൽ വരുന്നു

Advertisement

നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഈ വരുന്ന 31ന് ഈസ്റ്റർ റിലീസ് ആയി തീയറ്ററുകളിൽ എത്തുകയാണ്. വിവിധ കേസുകളിൽ അകപ്പെട്ട് വിചാരണ തടവുകാരായി കഴിയുന്ന തടവുകാരുടെ കഥയാണ് ചിത്രം പറയുന്നത്. കോട്ടയത്തെ ഒരു പ്രൈവറ്റ് കമ്പനി ജീവനക്കാരൻ ആയ ജേക്കബ് ഒരു കേസിൽ അകപ്പെടുകയും തുടർന്ന് വിചാരണ തടവുകാരനായി ജയിലിൽ എത്തുന്നതുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ജേക്കബ് അധികം വൈകാതെ തന്നെ മറ്റ് തടവുപുള്ളികളുമായി സൗഹൃദത്തിൽ ആവുകയും ചെയ്യുന്നു.

Advertisement

യൂണിഫോമും നമ്പറും ഇല്ലാത്ത വിചാരണ തടവുകാരെ കേന്ദ്രീകരിക്കുന്ന ചിത്രം ആയത് കൊണ്ട് തന്നെ, 80 ശതമാനവും ജയിലിന് അകത്ത് ഷൂട്ട് ചെയ്ത ചിത്രമാണ് സ്വാതന്ത്ര്യം അർധരാത്രിയിൽ എന്നു സംവിധായകൻ ടിനു പാപ്പച്ചൻ പറഞ്ഞു. ഇതുവരെ കണ്ടു ശീലിച്ച ജയിൽ സിനിമകളിൽ നിന്നും എന്ത് കൊണ്ടും വ്യത്യസ്തമായ ചിത്രമായിരിക്കും ഇത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലിജോ ജോസ് പല്ലിശ്ശേരിയുടെ ശിഷ്യൻ ആയിരുന്ന ടിനു പാപ്പച്ചന്റെ ചിത്രത്തിൽ ഗുരുവായ ലിജോ ജോസ് പല്ലിശ്ശേരിയും ഒരു വക്കീലിന്റെ വേഷത്തിൽ എത്തുന്നുണ്ട്. അങ്കമാലി ഡയറീസിന് ശേഷം ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് സ്വാതന്ത്ര്യം അർധരാത്രിയിൽ. പൂർണമായും ആക്ഷൻ മാസ്സ് രംഗങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ഒരുക്കിയ ചിത്രത്തിന്റെ ട്രൈലർ വളരെയധികം ശ്രദ്ധിക്കപെട്ടിരുന്നു. ബി. ഉണ്ണികൃഷ്ണന്‍, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പല്ലിശ്ശേരി, പി.സി. ജോഷി തുടങ്ങിയവര്‍ ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

അങ്കമാലി ഡയറീസിന് ശേഷം എത്തുന്ന ആന്റണി വർഗീസിന്റെ ചിത്രമായതിനാൽ വമ്പൻ പ്രതീക്ഷകൾ ആണ് പ്രേക്ഷകർക്ക് ഈ സിനിമയിൽ

Advertisement

Copyright © 2017 onlookersmedia.

Press ESC to close