സുഷിൻ ശ്യാം തിരിച്ചു വരുന്നു; മോഹൻലാൽ- മമ്മൂട്ടി ചിത്രത്തിലൂടെ

Advertisement

ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ ശ്യാം ഓരോ ചിത്രത്തിലൂടെയും നൽകുന്നത്. അതിനൊപ്പം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന പശ്‌ചാത്തല സംഗീതവും ഈ സംഗീത സംവിധായകനെ അവരുടെ പ്രീയപെട്ടവനാക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ റിലീസ് ചെയ്ത അമൽ നീരദ് ചിത്രമായ ബൊഗൈൻവില്ലക്ക് ശേഷം സുഷിൻ ഒരു ഇടവേള എടുക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു.

ഈ ഇടവേളയിലാണ് അദ്ദേഹം വിവാഹിതനായതും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇടവേളക്ക് ശേഷം അദ്ദേഹം തിരിച്ചു വരുന്നത് മോഹൻലാൽ- മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിന് സംഗീതം ഒരുക്കി കൊണ്ടാണ്. അറിയിപ്പ് എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണനൊപ്പം സുഷിൻ ഒന്നിക്കുന്ന ചിത്രം കൂടിയാവുമിത്.

Advertisement

മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര എന്നിവരും വേഷമിടുന്ന ഈ ബിഗ് ബഡ്ജറ്റ് ത്രില്ലർ കഴിഞ്ഞ മാസം ശ്രീലങ്കയിൽ ആണ് ആരംഭിച്ചത്. അതിനു ശേഷം ഗൾഫിലും ഷൂട്ട് ചെയ്ത ചിത്രം ഇപ്പോൾ അസർബൈജാനിലാണ് ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി നിർമ്മിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് മാനുഷ് നന്ദൻ ആണ്.

ദർശന രാജേന്ദ്രൻ, രേവതി, രഞ്ജി പണിക്കർ, ഷഹീൻ സിദ്ദിഖ്, പ്രകാശ് ബെലവാദി എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ലണ്ടൻ, ഡൽഹി, കേരളം,എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യുമെന്നാണ് സൂചന.

Advertisement

Copyright © 2017 onlookersmedia.

Press ESC to close