മിമിക്രി താരം, സ്റ്റാൻഡ് അപ്പ് കൊമേഡിയൻ, അഭിനേതാവ് തുടങ്ങി നിരവധി വേഷങ്ങളിൽ മലയാള സിനിമാലോകത്ത് തിളങ്ങിയ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവർണതത്ത ചിത്രം വിഷു റിലീസായി ഏപ്രിൽ 14ന് തിയറ്ററുകളിൽ എത്തിയിരുന്നു. ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാരായ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്കിയാണ് ഒരുക്കിയിരുന്നത്. ചിത്രം കുടുംബ പ്രേക്ഷകർ വലിയതോതിൽ ഏറ്റെടുത്തതോട് കൂടി വലിയ ഹിറ്റായി മാറുകയായിരുന്നു. ചിത്രം കളക്ഷനിലും വലിയ മുന്നേറ്റം സൃഷ്ടിച്ച് 12 കോടിയോളം കളക്ഷൻ നേടിയെന്നാണ് ഇതുവരെ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. പരാജയങ്ങൾ നേരിട്ടിരുന്ന ജയറാമിന്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചുവരവിന് സാക്ഷിയായ ചിത്രം കൂടിയായി പഞ്ചവർണ്ണതത്ത. ചിത്രം വിജയക്കുതിപ്പ് തുടരുമ്പോഴാണ് രമേഷ് പിഷാരടി സമ്മാനവുമായി കുട്ടികൾക്ക് മുൻപിലേക്ക് എത്തുന്നത്.
പക്ഷിമൃഗാദികൾക്കും പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം വലിയ കൗതുകമായി മാറ്റിയതും കുട്ടികളാണ് അതിനാൽതന്നെ ഈ അവധിക്കാലത്ത് എന്നും ഓർക്കുന്ന നെയിം സ്ലിപ്പുകൾ ആണ് രമേശ് പിഷാരടി അവർക്കായി നൽകുന്നത്. പണ്ട് ബാലമാസികകളോടൊപ്പം ലഭിക്കുന്ന നെയിം സ്ലിപ്പുകൾ എനിക്ക് വീക്നെസ് ആയിരുന്നു അതിനാൽ തന്നെയാണ് അവധിക്കാലത്ത് കുട്ടിപ്പട്ടാളത്തിന് ഇങ്ങനെ ഒരു സമ്മാനം നൽകുന്നത് രമേഷ് പിഷാരടി പറഞ്ഞു. ചിത്രത്തിന്റെ ടിക്കറ്റിനൊപ്പം വളരെ മനോഹരമായ ഒട്ടിപ്പൊ സ്റ്റിക്കറുകളും ടൈം ടേബിൾ കാർഡുമാണ് ലഭിക്കുക. ഇതിന് മുൻപ് വിജയാഘോഷത്തിന്റെ ഭാഗമായി രമേഷ് പിഷാരടിയും സംഘവും തീയറ്ററുകളിൽ എത്തിയിരുന്നു. പഞ്ചവർണ്ണതത്തയുമായി പ്രേക്ഷകരെ നേരിൽ കാണാൻ തീയറ്ററുകളിൽ എത്തിയ ജയറാം അന്ന് വളരെ കൗതുകം സൃഷ്ടിച്ചിരുന്നു.