പകുതി ഷൂട്ട് ചെയ്ത ബാല ചിത്രത്തിൽ നിന്ന് പിന്മാറി സൂര്യ; കാരണം വെളിപ്പെടുത്തി സംവിധായകൻ

Advertisement

ഒരിടവേളക്ക് ശേഷം സൂര്യക്കൊപ്പം സൂപ്പർ ഹിറ്റ് സംവിധായകൻ ബാല ഒന്നിച്ച ചിത്രമാണ് വണങ്കാന്‍. നന്ദ, പിതാമഹൻ എന്നീ ചിത്രങ്ങളിലൂടെ സൂര്യയുടെ കരിയർ തന്നെ മാറ്റി മറിച്ച ഈ സംവിധായകനൊപ്പം സൂര്യ ഒന്നിച്ചപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ഷൂട്ടിംഗ് ആരംഭിച്ച്, ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷം ഇതിന്റെ ടൈറ്റിൽ പോസ്റ്ററും ഇതിലെ സൂര്യയുടെ ലുക്കും പുറത്ത് വിട്ടിരുന്നു. സൂര്യയുടെ 41-ാത്തെ ചിത്രമായിട്ടാണ് ‘വണങ്കാന്‍’ ഷൂട്ടിംഗ് ആരംഭിച്ചതും. സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മാണവും നിർവഹിക്കുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറി എന്ന വാർത്തയാണ് വരുന്നത്. സംവിധായകൻ ബാല തന്നെ അത് സ്ഥിതീകരിക്കുകയും അതിനുള്ള കാരണം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങൾക്കായി പുറത്ത് വിട്ട ഒരു കുറിപ്പിലൂടെയാണ് അദ്ദേഹം കാരണം വെളിപ്പെടുത്തിയത്.

കഥയിലെ ചില മാറ്റങ്ങൾ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം തനിക്ക് ഉണ്ടെന്നും, തന്നിലും ഈ കഥയിലും സൂര്യയ്ക്ക് പൂർണ വിശ്വാസമുണ്ടെങ്കിലും ഇത്രയധികം സ്നേഹവും ബഹുമാനവും വിശ്വാസവും തന്നോട് കാണിക്കുന്ന സൂര്യക്ക് ഒരു തരത്തിലുമുള്ള നാണക്കേട് വരുത്തി വെക്കാൻ താനാഗ്രഹിക്കുന്നില്ല എന്നും ബാല പറയുന്നു. അങ്ങനെ തങ്ങൾ രണ്ട് പേരും ചർച്ച ചെയ്ത് വണങ്കാന്‍ എന്ന സിനിമയിൽ നിന്ന് സൂര്യ പിന്മാറുമെന്ന് ഏകകണ്ഠമായി തീരുമാനിച്ചു എന്നും ബാല വിശദീകരിച്ചു. അതിൽ വല്ലാത്ത സങ്കടം ഉണ്ടെങ്കിലും, തന്റെ താല്പര്യം മുൻനിർത്തി എടുത്ത തീരുമാനമായിരുന്നു അതെന്നും, നന്ദയിലും പിതാമഹനിലും കണ്ടത് പോലുള്ള ഒരു കഥാപാത്രവുമായി തീർച്ചയായും സൂര്യക്കൊപ്പം ഇനിയും ചിത്രം ചെയ്യുമെന്നും ബാല കുറിച്ചു. വണങ്കാന്‍ മറ്റേതെങ്കിലും താരത്തെ വെച്ച് പൂർത്തിയാക്കാനാണ് ബാലയുടെ പ്ലാനെന്നാണ് സൂചന.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close