വർഷങ്ങൾക്ക് ശേഷം സൂര്യ- ഗൗതം മേനോൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു..

Advertisement

തമിഴ് സിനിമയിലെ ഡ്രീം കോംബോ എന്ന് വിശേഷിപ്പിച്ചിരുന്ന കൂട്ടുകെട്ടായിരുന്നു ഗൗതം മേനോൻ- സൂര്യ എന്നിവരുടേത്, വെറും രണ്ട് ചിത്രങ്ങളിലൂടെ മാത്രം വിസ്മയം തീർത്ത ഈ കൂട്ടുകെട്ടിനായാണ് സൗത്ത് ഇന്ത്യയിലെ ഓരോ സിനിമ പ്രേമികളും ഇത്രയും വർഷങ്ങൾ കാത്തിരുന്നത്. സംവിധായകൻ ഗൗതം മേനോന്റെ ഈ വർഷം പുറത്ത് ഇറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങളാണ് ധനുഷ് നായകനായിയെത്തുന്ന ‘എന്നൈ നോക്കി പായും തൊട്ട’, വിക്രം നായകനായിയെത്തുന്ന ‘ധ്രുവ നച്ചത്തിരം’ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്നത്. സൂര്യയുടെ ഈ വർഷം റീലീസിനായി ഒരുങ്ങുന്ന സെൽവരാഘവൻ ചിത്രമാണ് ‘എൻ.ജി.കെ’. അടുത്തിടെ നടന്ന ഇന്റർവ്യൂയിലാണ് ഗൗതം മേനോൻ തന്റെ പുതിയ ചിത്രം സൂര്യയുമായി അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കും എന്ന സൂചന നൽകിയത്.

2003ൽ പുറത്തിറങ്ങിയ ‘കാക്ക കാക്ക’ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടകെട്ട് ആദ്യമായി ഒന്നിക്കുന്നത്. സൂര്യ എന്ന നടന്റെയും ഗൗതം മേനോൻ എന്ന സംവിധായകന്റെയും കരിയറിലെ ടേർണിങ് പോയിന്റായിരുന്നു ഈ ചിത്രം. പിന്നീട് 5 വർഷങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് ‘വാരണം ആയിരം’ എന്ന എവർഗ്രീൻ ചിത്രത്തിന് വേണ്ടിയായിരുന്നു. ബെസ്റ്റ് ഫീച്ചർ ഫിലിമിനുള്ള നാഷണൽ അവാർഡ് വരെ ചിത്രം കരസ്ഥമാക്കി. ചെറുപ്പം മുതലേ ഉറ്റ സുഹൃത്തുകളായിരുന്നു ഇരുവരുടെ അടുത്ത ചിത്രം വീണ്ടും വർഷങ്ങൾക്ക് ശേഷം ‘ധ്രുവ നച്ചിത്തിരം’ ആയിരിക്കുമെന്ന് സിനിമ പ്രേമികൾ കരുതിയിരുന്നു, എന്നാൽ അവസാന നിമിഷം സൂര്യ പ്രോജക്റ്റ് ഉപേക്ഷിക്കുകയും അഞ്ജാൻ എന്ന ചിത്രം തിരഞ്ഞെടുക്കുകയും ചെയ്തു.

Advertisement

സൂര്യയുടെ 39ആം ചിത്രമായിരിക്കും ഗൗതം മേനോൻ ചിത്രം എന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ഈ മാസം അവസാനം ഷൂട്ട് തുടങ്ങാൻ ഇരിക്കുന്ന കെ.വി ആനന്ദ് ചിത്രമായിരിക്കും സൂര്യയുടെ അടുത്ത പ്രോജക്റ്റ്, ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതിന് ശേഷം ‘ഇരുദി സുട്ര’ സംവിധായക സുധാ കോംഗാരയുമായിട്ടായിരിക്കും സൂര്യയുടെ 38ആം ചിത്രം, എല്ലാം പൂർത്തിയാക്കിയ ശേഷം അടുത്ത വർഷം സൂര്യ- ഗൗതം മേനോൻ ചിത്രം ഷൂട്ടിംഗ് ആരംഭിക്കും. വാരണം ആയിരം എന്ന ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാത്തതിന്റെ കാരണം വേറെയൊരു നടനെയും ആ റോളിൽ സങ്കൽപ്പിക്കാൻ സാധിക്കിയല്ല എന്ന് ഗൗതം ഒരിക്കൽ ഒരു ഇന്റർവ്യൂയിൽ സൂചിപ്പിച്ചിരുന്നു അത്തരത്തിലുള്ള ഒരു തിരക്കഥയാണ് ഈ ചിത്രത്തിനും വേണ്ടി അദ്ദേഹം ഒരുക്കിയിരിക്കുന്നത് എന്നും കൂട്ടിച്ചേർത്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close