കടയ്ക്കുട്ടി സിങ്കത്തിന്റെ ലാഭവിഹിതം കർഷകർക്ക് നൽകി സൂര്യ…

Advertisement

കാർത്തിയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘കടയ് കുട്ടി സിങ്കം’. മികച്ച പ്രതികരണം നേടി ചിത്രം തമിഴ് നാട്ടിലും കേരളത്തിലുമായി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. സയേഷയാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഇന്നത്തെ തലമുറയിലെ കർഷകരുടെ കഷ്ടതകളെയും അവരുടെ ജീവിത സാഹചര്യങ്ങളേയും ചിത്രത്തിൽ വരച്ചു കാട്ടുന്നുണ്ട്. ഒരു ഫാമിലി എന്റർട്ടയിനറായാണ് ചിത്രം പുറത്തിറങ്ങിയത്. കാർത്തിയുടെ സഹോദരൻ കൂടിയായ സൂര്യയാണ് ചിത്രം 2ഡി എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത്. സൂര്യ അതിഥി വേഷത്തിലും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

കടയ് കുട്ടി സിങ്കത്തിന്റെ വിജയാഘോഷം അടുത്തിടെ തമിഴ് നാട്ടിൽ വെച്ച് നടക്കുകയുണ്ടായി. തമിഴ് നാട്ടിലെ കാർഷിക പുരോഗതിക്ക് വേണ്ടി കടയ് കുട്ടി സിങ്കത്തിന്റെ ലാഭവിഹിതത്തിൽ നിന്ന് സൂര്യ 1 കോടി രൂപ നൽകുകയിരിക്കുകയാണ്. കാർഷിക സമൂഹത്തിൽ നിന്ന് തിരഞ്ഞെടുത്ത 50 ആളുകൾക്ക് 2 ലക്ഷം വീതമാണ് സൂര്യ നൽകിയത്. കാർഷിക വികസനത്തിനും മക്കളുടെ പഠനത്തിനുമായി ഉപയോഗിക്കുക എന്ന നിർദ്ദേശത്തോടെയാണ് തുക കൈമാറിയത്. സൂര്യയുടെ പിറന്നാളോടനുബന്ധിച്ചു 400 സ്‌കൂളിലെ ടോയ്ലറ്റുകളും തമിഴ് നാട്ടിൽ നിർമ്മിച്ചു കൊടുക്കുമെന്ന വാക്ദാനവും താരം അടുത്തിടെ നടത്തിയിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് സൂര്യ, കുട്ടികളുടെ പഠനത്തിനും സംരക്ഷണത്തിനും വേണ്ടി സ്വന്തമായി അഗാരം ഫൗണ്ടേഷൻ താരം തുടങ്ങിയിട്ട് 12 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

Advertisement

കടയ് കുട്ടി സിങ്കത്തിന്റെ വിജയാഘോഷത്തിൽ എല്ലാ താരങ്ങളെ അഭിനന്ദിക്കാനും സൂര്യ മറന്നില്ല. ചിത്രം വിജയച്ചത്തിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ പണ്ഡിരാജിനുള്ളതാണന്നും താരം സദസ്സിൽ പറയുകയുണ്ടായി. സത്യരാജ്, ആർത്ഥന ബിനു, പ്രിയ, സൂരി, ഭാനുപ്രിയ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം തെലുഗിൽ ‘ചിന്ന ബാബു’ എന്ന ടൈറ്റിലിലാണ് റിലീസിനെത്തിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close