സൂരറൈ പോട്രൂ ആമസോൺ റിലീസിന്റെ തുകയിൽ നിന്ന് 5 കോടി കോറോണ റിലീഫ് ഫണ്ടിലേക്ക്

Advertisement

സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് സൂരറൈ പോട്രൂ. ഇരുധി സുട്രൂ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. 2 ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തീയറ്ററിൽ റിലീസിന് ഒരുങ്ങിയിരുന്ന ചിത്രം കോറോണ വൈറസിന്റെ കടന്ന് വരവ് മൂലം നീട്ടി വെക്കുകയായിരുന്നു. സിനിമ പ്രേമികളെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് പുതിയ അപ്‌ഡേറ്റുമായി അണിയറ പ്രവർത്തകർ വന്നിരിക്കുകയാണ്.

സൂരറൈ പോട്രൂ എന്ന ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. വമ്പൻ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്ന ഈ ചിത്രം ഒക്ടോബർ 30 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. സൂരറൈ പോട്രൂ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ സൂര്യ ആമസോണിൽ നിന്ന് ലഭിച്ച തുകയിൽ നിന്ന് 5 കോടി രൂപ കൊറോണ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ്. ആരാധകർക്കും സിനിമ പ്രേമികൾക്കും ഒരേ സമയം സങ്കടവും സന്തോഷവും നൽകുന്ന കാര്യമാണ് സൂര്യ ചെയ്തിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാകുമെന്ന് സംഗീത സംവിധായകൻ ജി.വി പ്രകാശ് അടക്കമുള്ളവർ പറഞ്ഞ ചിത്രം തീയറ്ററിൽ കാണാൻ പറ്റില്ലലോ എന്ന സങ്കടത്തിലാണ് ആരാധകർ. തമിഴിലെ ഒരുപാട് വമ്പൻ ചിത്രങ്ങളും ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close