കൊറോണ വൈറസിന്റെ കടന്ന് വരവ് ലോകത്തിലെ എല്ലാ മേഖലകളിലും വളരെ ദാരുണമായി തന്നെ ബാധിച്ചിട്ടുണ്ട്. സിനിമ ഇൻഡസ്ട്രിയിൽ ഷൂട്ടിംഗ് മുടങ്ങുന്നത് മൂലം ലക്ഷങ്ങളുടെ നഷ്ടം വരെ വരാൻ സാധ്യതയുണ്ട്. ഷൂട്ടിങ് മുടങ്ങുന്നത് മൂലം നടന്മാർക്കും സാങ്കേതിക വിദക്തർക്കും ബ്രെക്ക് എടുത്ത് വീട്ടിൽ ചിലവഴിക്കാൻ ഒരു അവസരം കിട്ടിയത് പോലെ കാണാൻ സാധിക്കും. സിനിമ മേഖയിൽ ദിവസ കൂലിയിൽ പണിയെടുക്കുന്ന ആളുകളാണ് ഇപ്പോൾ കൂടുതലായി കഷ്ടപ്പാട് അനുഭവിക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിലെ തൊഴിലാളി സംഘടനയ്ക്ക് കൈത്താങ്ങായി ശിവകുമാറും കുടുംബവും രംഗത്ത് എത്തിയിരിക്കുകയാണ്. നടൻ സൂര്യയും കാർത്തിയും ചേർന്ന് 10 ലക്ഷം രൂപയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ അഥവാ എഫ്.ഈ.എഫ്.എസ്.ഐ എന്ന സംഘടനയിൽ സംഭാവന ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് വൈറസിന്റെ ഭീഷണി മൂലം തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നത്.
Let's all stay home and stay safe🙏#IndiaFightsCorona@Vijayabaskarofl @TNDeptofHealth @MoHFW_INDIA pic.twitter.com/q2BuBYDvvU
— Suriya Sivakumar (@Suriya_offl) March 22, 2020
വളരെ നല്ല ഒരു പ്രവർത്തി തന്നെയാണ് സൂര്യയും കുടുംബവും ഇൻഡസ്ട്രിയിലെ തൊഴിലാളികൾക്ക് സഹായകരമായി ചെയ്തിരിക്കുന്നത്. ഇവരുടെ ഈ മനോഭം മറ്റ് സിനിമ താരങ്ങൾക്ക് ഒരു മാതൃകയാവുമെന്നും വരും ദിവസങ്ങളിൽ ദിവസ കൂലിയിൽ സിനിമയിൽ പണിയെടുക്കുന്നവർക്ക് ഒരു കൈത്താങ്ങായി ഒട്ടേറെ താരങ്ങൾ വരുമെന്ന കാര്യത്തിൽ തീർച്ച. ശിവകുമാറിന്റേത് വളരെയേറെ സാമൂഹിക പ്രതിബദ്ധതയുള്ള കുടുംബമാണ്. അവരുടെ പ്രവർത്തനങ്ങൾ സൗത്ത് ഇന്ത്യ ഒട്ടാകെ ചർച്ച ചെയ്തിട്ടുളളതാണ്. അഗരം ഫൗണ്ടേഷനിലൂടെ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾക്കും ഉഴവൻ ഫൗണ്ടേഷനിലൂടെ കർഷകർക്കും ജീവിതകാലം മുഴുവൻ ചേർത്ത് പിടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തിട്ടുള്ളതാണ്. തമിഴ് നാട്ടിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഏതൊരു സ്ഥലത്ത് പ്രശ്നം ഉണ്ടെങ്കിലും കൈത്താങ്ങായി ആദ്യം എത്തുന്നത് ശിവകുമാർ കുടുംബം തന്നെയാണ്.