ഒറ്റക്കൊമ്പൻ ഇപ്പോഴും വിലങ്ങിൽ; കടുവ ആദ്യം എത്തും..!

Advertisement

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രങ്ങളിൽ ഒന്നാണ് ഒറ്റക്കൊമ്പൻ. എന്ന ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുൻപ് തന്നെ ഈ ചിത്രം വിവാദങ്ങൾ സൃഷ്ടിച്ചു. ജിനു എബ്രഹാം രചിച്ചു ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും, ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും തമ്മിലുള്ള സാമ്യം ആണ് വിവാദങ്ങൾക്കു കാരണമായത്. അതിനെത്തുടർന്ന് കടുവയുടെ രചയിതാവ് ജിനു എബ്രഹാം, പകര്‍പ്പാവകാശ ലംഘനം നടത്തി എന്നാരോപിച്ച് ഒറ്റക്കൊമ്പൻ സിനിമക്കു എതിരെ കോടതിയെ സമീപിക്കുകയും, ഹർജി സ്വീകരിച്ച കോടതി ഒറ്റക്കൊമ്പൻ എന്ന ചിത്രം റിലീസ് ചെയ്യുന്നത് വിലക്കുകയും ചെയ്തു. ശേഷം, ചിത്രം വിലക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒറ്റക്കൊമ്പന്റെ അണിയറ പ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ആ ഹർജി സിപ്രീം കോടതി ഇപ്പോൾ തള്ളിയിരിക്കുകയാണ്.

ഒറ്റക്കൊമ്പനെതിരെ ഫയല്‍ ചെയ്ത കേസില്‍ ഇടപെടേണ്ടതില്ല എന്നാണ് സുപ്രീം കോടതിയുടെ തീരുമാനം. മാത്രമല്ല, വിചാരണ നടപടികള്‍ വേഗത്തിലാക്കാനും ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുവാനും കോടതി നിർദേശിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ കോടതിയെ ആണ് ഈ കേസുമായി ബന്ധപെട്ടു ജിനു എബ്രഹാം ആദ്യം സമീപിച്ചത്. ശേഷം ജില്ലാ കോടതിയുടെ വിധി ഹൈക്കോടതി ശരി വെക്കുകയായിരുന്നു. നവാഗതനായ മാത്യൂസ് തോമസ് ആണ് ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ ഇരുന്നൂറ്റിയന്പതാമത്തെ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രം രചിച്ചിരിക്കുന്നത് ഷിബിൻ ഫ്രാൻസിസ് ആണ്. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് ഒറ്റക്കൊമ്പൻ നിർമ്മിക്കുന്നത്. പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ച കടുവ ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close