ലുസിഫെറിൽ നിന്ന് കോപ്പിയടിച്ചു എന്നാരോപണം; മാസ്സ് മറുപടിയുമായി ആക്ഷൻ കിംഗ് സുരേഷ് ഗോപി

Advertisement

കഴിഞ്ഞ ദിവസമാണ് ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമായ കാവലിലെ ഒരു മാസ്സ് സ്റ്റിൽ സോഷ്യൽ മീഡിയയിൽ തരംഗമായതു. സുരേഷ് ഗോപി കാൽ മുട്ട് കൊണ്ട് ഒരു പോലീസുകാരന്റെ നെഞ്ചത്ത് ചവിട്ടി നിൽക്കുന്ന ഒരു ചിത്രമായിരുന്നു അത്. സോഷ്യൽ മീഡിയയിൽ വന്നു മിനിട്ടുകൾക്കകം ആ ചിത്രം വളരെയധികം വൈറലായി മാറി. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിൽ സമാനമായ ഒരു രംഗം ഉണ്ടായിരുന്നു. അതുമായി ആണ് പ്രേക്ഷകർ ഈ സുരേഷ് ഗോപിയുടെ സ്റ്റില്ലിനെ ഉപമിച്ചതും. എന്നാൽ സുരേഷ് ഗോപിയുടെ ഫേസ്ബുക് പേജിൽ ഒരാൾ കമന്റ് ചെയ്തത് ഈ സ്റ്റിൽ ലുസിഫെറിലെ രംഗത്തിന്റെ കോപ്പി ആണെന്നും അതുകൊണ്ട് തന്നെ ഈ രംഗം കാവൽ സിനിമയിൽ ഉപയോഗിക്കരുത് എന്നുമാണ്. അതിനു സുരേഷ് ഗോപി കൊടുത്ത മാസ്സ് മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അദ്ദേഹം പറയുന്നത് ഈ രംഗം ലൂസിഫറിൽ നിന്ന് കോപ്പി അടിച്ചത് അല്ല എന്നും താൻ തന്നെയഭിനയിച്ച 2001 ഇൽ റിലീസ് ചെയ്ത രണ്ടാം ഭാവം എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ നിന്നാണ് കാവലിലെ ഈ രംഗത്തിന്റെ പ്രചോദനം വന്നതെന്നുമാണ്. പോലീസുകാരുടെ നെഞ്ചിൽ കാലെടുത്തു ചവിട്ടുന്ന രംഗങ്ങൾ മലയാള സിനിമയിൽ അതിനു മുൻപും ഉണ്ടായിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും പോപ്പുലർ ആയ ഒരു രംഗം 1999 ഇൽ റിലീസ് ആയ മോഹൻലാൽ ചിത്രമായ ഒളിമ്പ്യൻ അന്തോണി ആദത്തിലെ രംഗമാണ്. ആ രംഗത്തിൽ നിന്നാണ് ലുസിഫെറിലെ രംഗമൊരുക്കാനുള്ള പ്രചോദനം തനിക്കു ലഭിച്ചത് എന്ന് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ വെളിപ്പെടുത്തിയിരുന്നു. കസബ ഒരുക്കിയ നിതിൻ രഞ്ജി പണിക്കർ ആണ് കാവൽ എന്ന ഈ സുരേഷ് ഗോപി ചിത്രവും ഒരുക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close