ഭിന്നശേഷിക്കാരനായ യുവാവിന് സഹായവുമായി സുരേഷ് ഗോപി; മുഴുവൻ ബാങ്ക് വായ്പയും അടച്ചു തീർത്തു താരം

Advertisement

മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാറായ സുരേഷ് ഗോപി ഇപ്പോൾ എം പി എന്ന നിലയിലും കയ്യടി നേടുന്ന പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്. കോവിഡ് 19 പ്രതിരോധവുമായി ബന്ധപെട്ടു കാസർഗോഡ് ജില്ലക്ക് വേണ്ടി ഒട്ടേറെ സഹായങ്ങൾ ചെയ്ത സുരേഷ് ഗോപി വ്യക്തിപരമായും അതുപോലെ എം പി എന്ന നിലയിലും ചെയ്യുന്ന സഹായങ്ങൾ വളരെ വലുതാണ്. ഇപ്പോഴിതാ ഭിന്ന ശേഷിക്കാരനായ ഒരു യുവാവിന് സാമ്പത്തിക സഹായവുമായി എത്തിയിരിക്കുകയാണ് താരം. പുല്ലൂറ്റ് സ്വദേശിയായ അനീഷിനാണു സുരേഷ് ഗോപി താങ്ങായെത്തിയത്. ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്നതിനായി ഫെഡറല്‍ ബാങ്കില്‍ നിന്നും അനീഷെടുത്ത രണ്ടരലക്ഷം രൂപയുടെ വായ്പ സുരേഷ് ഗോപി അടച്ചു തീർത്തു. അനീഷിന്റെ അക്കൗണ്ടിലേക്ക് വന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ തുക ബാങ്ക് വായ്പയിലേയ്ക്കായി വരവു വെച്ച വിവരം ഫേസ്ബുക് വഴിയാണ് സുരേഷ് ഗോപി അറിഞ്ഞത്.

ഈ കാര്യം അറിഞ്ഞ ഉടനെ തന്നെ അനീഷിന്റെ വായ്പ കുടിശികയായ ഒരു 1,50,000 രൂപയും പലിശയും സുരേഷ് ഗോപി അടച്ചു തീര്‍ക്കുകയായിരുന്നു. കോവിഡ് 19 ലോക്ക് ഡൗണിന്റെ കാരണത്താൽ തൊഴിൽരഹിതരായ കേരളത്തിലെ ഫിലിം റെപ്പുമാരെ സുരേഷ് ഗോപി സാമ്പത്തികമായി സഹായിച്ച വാർത്തയും ഏറെ ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപി ചെയ്യുന്ന ഒട്ടേറെ നല്ല കാര്യങ്ങൾക്ക് വേണ്ടത്ര ശ്രദ്ധയും അംഗീകാരവും കിട്ടുന്നില്ല എന്ന വാക്കുകൾ കുറച്ചു ദിവസം മുൻപ് മകൻ ഗോകുൽ സുരേഷ് പങ്കു വെച്ചിരുന്നു. ഏതായാലൂം തന്റെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കൊണ്ട് ഈ നടൻ ഒരിക്കൽ കൂടി മലയാളികളുടെ മനസ്സിലിടം പിടിക്കുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close