ലാലോ മമ്മുക്കയോ അങ്ങനെ ചോദിച്ചില്ല, ചോദിച്ചത് ദിലീപ് മാത്രം; വെളിപ്പെടുത്തി സുരേഷ് ഗോപി..!

Advertisement

മലയാളത്തിലെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്നു സുരേഷ് ഗോപി. എൺപതുകളിൽ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട സുരേഷ് ഗോപി അതിനു ശേഷം പതിയെ നായക വേഷങ്ങളിൽ എത്തുകയും തുടർന്ന് തൊണ്ണൂറുകളുടെ പകുതിക്കു മുൻപ് തന്നെ ഷാജി കൈലാസ്, രഞ്ജി പണിക്കർ ടീമിന്റെ മാസ്സ് ചിത്രങ്ങളിലൂടെ സൂപ്പർ താരമായി മാറുകയും ചെയ്തു. പിന്നീട മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ സൂപ്പർ താര ത്രയങ്ങൾ മലയാള സിനിമ ഭരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. തീപ്പൊരി ഡയലോഗുകളുടെ ഉസ്താദ് ആയിരുന്ന സുരേഷ് ഗോപിയെ പോലെ പോലീസ് കഥാപാത്രമായി തിളങ്ങുന്ന മറ്റൊരു നടനെ ഇന്നും മലയാളി പ്രേക്ഷകർക്ക് ചിന്തിക്കാനാവില്ല. എന്നാൽ രണ്ടായിരാമാണ്ടു കഴിഞ്ഞപ്പോൾ, ചിത്രങ്ങളുടെ തിരഞ്ഞെടുപ്പുകളിൽ വന്ന പാളിച്ചയും തുടർന്നുള്ള വർഷങ്ങളിൽ നടന്ന രാഷ്ട്രീയ പ്രവേശവുമെല്ലാം സുരേഷ് ഗോപിയുടെ സിനിമാ കരിയറിനെ താഴോട്ട് നയിച്ചു. താരമൂല്യം പതിയെ നഷ്ട്ടപെട്ട അദ്ദേഹം സിനിമയിൽ നിന്ന് ഏതാണ്ട് പൂർണ്ണമായും മാറി നിൽക്കുന്ന അവസ്ഥ വരെയുണ്ടായി. താൻ സിനിമയിൽ നിന്ന് മാറി നിന്നപ്പോൾ അധികമാരുമൊന്നും തന്നെ വിളിച്ചു എന്താണ് മാറി നിൽക്കുന്നതെന്ന് അന്വേഷിച്ചില്ല എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

എൺപതുകൾ മുതൽ അറിയാവുന്ന മോഹൻലാലോ, മമ്മൂട്ടിയോ തന്നെ വിളിച്ചു എന്താണ് മാറി നിൽക്കുന്നതെന്ന് ചോദിച്ചില്ല എന്നും അന്ന് തന്നെ ആകെ വിളിച്ചത് ദിലീപ് മാത്രമാണെന്നും സുരേഷ് ഗോപി പറയുന്നു. സുരേഷേട്ടൻ ഇങ്ങനെ മാറി നിൽക്കരുത് എന്നും, പടങ്ങൾ ചെയ്യണമെന്നും ദിലീപ് പറഞ്ഞു എന്നും അദ്ദേഹം തുറന്നു പറയുന്നു. വേണമെങ്കിൽ ഷാജി കൈലാസിനേയും രഞ്ജി പണിക്കരെയും താൻ വിളിക്കാം എന്നും, എന്നിട്ടു താൻ ആ ചിത്രം നിർമ്മിക്കാമെന്നും ദിലീപ് പറഞ്ഞതായും സുരേഷ് ഗോപി പറയുന്നു. ഒരു നടനെ സജീവമായി നിലനിർത്തുന്നത് എന്താണെന്നു ദിലീപിന് അറിയാമെന്നും ദിലീപ് ഒരു നടനേക്കാൾ നല്ല സംവിധായകനും അതിനേക്കാളൊക്കെ നല്ല നിർമ്മാതാവും വിതരണക്കാരനുമായതുകൊണ്ടാണ് അവനു അങ്ങനെ പറയാൻ സാധിച്ചതെന്നും സുരേഷ് ഗോപി വെളിപ്പെടുത്തുന്നു. ഏതായാലും ഇപ്പോൾ വരനെ ആവശ്യമുണ്ട് എന്ന സൂപ്പർ ഹിറ്റ് നൽകിയതും ഒന്നിലധികം മാസ്സ് ചിത്രങ്ങളുമായും വലിയ തിരിച്ചു വരവിനു ഒരുങ്ങുകയാണ് സുരേഷ് ഗോപി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close