ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും, തീപാറും ഡയലോഗുമായി സുരേഷ് ഗോപി

Advertisement

മലയാള സിനിമയിലെ ആക്ഷൻ സൂപ്പർസ്റ്റാറാണ് സുരേഷ് ഗോപി. ഒരുകാലത്ത് ആക്ഷൻ സിനിമകളിലൂടെയും കോരിത്തരിപ്പിക്കുന്ന ഡയലോഗുകളിലൂടെയും പ്രേക്ഷക മനസ്സ് കീഴടക്കിയ വ്യക്തി കൂടിയാണ് സുരേഷ് ഗോപി. 1986 ൽ പുറത്തിറങ്ങിയ നിറമുള്ള രാവുകൾ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവന്നത്. 1992 ൽ പുറത്തിറങ്ങിയ തലസ്ഥാനം എന്ന ചിത്രമാണ് താരത്തിന് കരിയറിൽ ഒരു വഴിത്തിരിവ് സൃഷ്ട്ടിച്ചത്. 200 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ച സുരേഷ് ഗോപി നാഷണൽ, സ്റ്റേറ്റ് അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാള സിനിമയിൽ വലിയൊരു തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ്.

സിനിമ പ്രേമികളും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് കാവൽ. രഞ്ജി പണിക്കരുടെ മകൻ കൂടിയായ നിതിൻ രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കസബ എന്ന ചിത്രത്തിന് ശേഷം നിതിൻ സംവിധാനം ചെയ്യുന്ന മറ്റൊരു ആക്ഷൻ ചിത്രമാണ് കാവൽ. കോവിഡിന്റെ കടന്നുവരവ് മൂലം നിർത്തിവെച്ച ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ്. വണ്ടിപ്പെരിയാറിലാണ് ഇപ്പോൾ കാവൽ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. നടൻ സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കാവൽ സിനിമയിലെ ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മോഹൻ സുരഭിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി ചിത്രം പങ്കുവെച്ചിരിക്കുന്നത്. തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ പിറന്നാൾ ദിവസം പുറത്തിറങ്ങിയ കാവൽ സിനിമയുടെ ടീസർ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close