സിനിമയിലും രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന നടൻ സുരേഷ് ഗോപി രോഗബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചു. സിനിമയിലെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അപ്രതീക്ഷിതമായി സുരേഷ് ഗോപിക്ക് ഇപ്പോൾ രോഗം പിടിപെട്ടിരിക്കുന്നത്. നിലവിൽ ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു താരം. നിയമസഭാ ഇലക്ഷൻ അടുത്തിരിക്കുന്നതിനാൽ സ്ഥാനാർഥി പട്ടികയിലേക്ക് പരിഗണനയിലുള്ളസുരേഷ് ഗോപിക്ക് അപ്രതീക്ഷിതമായി രോഗം പിടിപെട്ടത് പ്രേക്ഷകരിലും അണികളിലും വലിയ ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. പാപ്പൻ എന്ന ചിത്രത്തിന്റെ ചിത്രീകരണ ജോലികൾ കോട്ടയം- പാലാ എന്നിവിടങ്ങളിൽ ഉള്ള ലൊക്കേഷനിൽ പുരോഗമിച്ച് വരികയായിരുന്നു. ലൊക്കേഷനിൽ നിന്ന് ന്യൂമോണിയ ബാധിതനായ സുരേഷ് ഗോപി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറുകയായിരുന്നു. രോഗത്തിന്റെ സ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഉടനെ തന്നെ സജീവമായി രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങാൻ കഴിയുമോ എന്നും അറിയിപ്പ് ഉണ്ടായിട്ടില്ല.
പത്ത് ദിവസത്തോളമുള്ള വിശ്രമം സുരേഷ് ഗോപിക്ക് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട് എന്ന സൂചനകളും പുറത്തു വരികയാണ്. ബി.ജെ.പിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനാർഥിമാരിൽ ഒന്നാമതാണ് സുരേഷ് ഗോപി. അതുകൊണ്ടുതന്നെ സുരേഷ് ഗോപി സജീവമായി രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. ഞായറാഴ്ച സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപി രോഗബാധയുണ്ടാകുന്നത്. സുരേഷ് ഗോപി കേരളത്തിൽ രണ്ടു സ്ഥലങ്ങളിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ നിരവധി സിനിമകളുമായി കരാർ ഉള്ളതിനാൽ ഇത്തവണ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനോ സ്ഥാനാർത്ഥിയായി മത്സരിക്കാനൊ സുരേഷ് ഗോപി ഉണ്ടാവില്ല എന്നറിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. തൃശ്ശൂരിലും നേമത്തും സുരേഷ് ഗോപി മത്സരിക്കാൻ സാധ്യതയുണ്ടെന്ന് സൂചനകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ തവണ ഇലക്ഷനിൽ സുരേഷ് ഗോപി മത്സരിച്ചപ്പോൾ ബി.ജെ.പിക്ക് കേരളത്തിൽ വലിയ രീതിയിൽ പ്രചാരം ലഭിച്ചിരുന്നു. ഇത്തവണയും ആ പതിവ് ആവർത്തിക്കണമെന്ന് തന്നെയാണ് കേന്ദ്ര നേതൃത്വത്തെയും ആവശ്യം. ഇത്തവണയും ഇലക്ഷന് സുരേഷ് ഗോപി മത്സരിക്കണം എന്നുള്ള സമ്മർദ്ദം കേരളത്തിൽ നിന്നും ഉയർന്നു വരുന്നുണ്ട്. എന്നാൽ അപ്രതീക്ഷിതമായി താരത്തിന് നിമോണിയ പിടിപെട്ടത് ഏവരിലും വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഇലക്ഷനുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ പ്രവർത്തനത്തെ കുറിച്ചുള്ള പുതിയ അറിയിപ്പുകൾ ഉടൻതന്നെ എത്തുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.