അന്ന് ബ്ലോക്ക്ബസ്റ്റർ അണ്ണൻ തമ്പി, ഇന്ന് സൂപ്പർ ഹിറ്റ് എക്സ്ട്രാ ഡീസന്റ്; ക്രെഡിറ്റ് സംവിധായകന് നൽകി സുരാജ് വെഞ്ഞാറമൂട്

Advertisement

സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി (എക്സ്ട്രാ ഡീസന്റ്) സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ ലുക്കിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ഇതിലെ ക്ലീൻ ഷേവ് ചെയ്തുള്ള വ്യത്യസ്തമായ ലുക്ക് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ആദ്യം ഈ ലുക്ക് ചളി ആവുമെന്നായിരുന്നു താൻ കരുതിയത് എന്നും, എന്നാൽ സംവിധായകൻ ആമിർ പള്ളിക്കൽ ആണ് അത് ഡിസൈൻ ചെയ്ത് തനിക്ക് കാണിച്ചു തന്നതെന്നും സുരാജ് റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

അവസാനമായി സുരാജ് ക്ലീൻ ഷേവ് ലുക്കിൽ എത്തിയത് ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മമ്മൂട്ടി- അൻവർ റഷീദ് ചിത്രം അണ്ണൻ തമ്പിയിലാണ്. ഇപ്പോഴിതാ വീണ്ടും സുരാജ് ക്ലീൻ ഷേവ് ലുക്കിൽ വന്നപ്പോൾ മറ്റൊരു സൂപ്പർ വിജയമാണ് അദ്ദേഹത്തെ തേടിയെത്തിയത്. എന്നാൽ ഇത്തവണ സുരാജ് ആണ് ചിത്രത്തിലെ നായകനെന്ന് മാത്രം. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.

Advertisement

ഡാർക്ക് ഹ്യൂമർ ആയി ഒരുക്കിയ ചിത്രം കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും പ്രിയങ്കരമാകുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കാൻ ചിത്രത്തിന് സാധിക്കുന്നുണ്ട് എന്ന് തീയേറ്ററിൽ നിറയുന്ന ജനക്കൂട്ടം കാണിച്ചു തരുന്നു. ക്രിസ്മസ് വെക്കേഷന് പ്രേക്ഷകർക്ക് ചിരിയും ചിന്തയും നൽകുന്ന ചിത്രമാണ് എക്സ്ട്രാ ഡീസന്റ്. ബോക്സ് ഓഫീസിലും മികച്ച തുടക്കം നേടിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് കൂടാതെ ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് മറ്റു വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close