വേറിട്ട കോമഡി ട്രാക്കുമായി അമ്പരപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്; എക്സ്ട്രാ ഡീസന്റ് സൂപ്പർ വിജയത്തിലേക്ക്

Advertisement

ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത എക്സ്ട്രാ ഡീസന്റ് വേറിട്ട കോമഡി ട്രാക്കും സുരാജിന്റെ ഗംഭീര പ്രകടനവും കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ആഷിക് കക്കോടി രചിച്ച്, ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ഈ ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

അസാധാരണ സ്വഭാവമുള്ള ബിനു എന്ന കഥാപാത്രത്തിലൂടെ കുടുംബ പശ്ചാത്തലത്തില്‍ ഒരു ഡാര്‍ക് ഹ്യൂമര്‍ ചിത്രമാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ഈ കഥാപാത്രം ബാല്യകാലത്തില്‍ ഉണ്ടായ ഒരു അപ്രതീക്ഷിത അനുഭവത്തിന്‍റെ വേദന പേറുന്ന, ഒപ്പം മോശമായ പെരുമാറ്റം അച്ഛനമ്മമാരിൽ നിന്നും നേരിടുന്ന ഒരാളാണ്. അത് അയാളെ എങ്ങനെ ബാധിക്കുന്നു എന്നും അതിനെത്തുടർന്ന് അയാളുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നുമാണ് ചിത്രം കാണിച്ചു തരുന്നത്.

Advertisement

ഹാസ്യത്തിനും വൈകാരികതക്കും ഒരേപോലെ പ്രാധാന്യം നൽകുന്ന ചിത്രം ആദ്യ ഷോ മുതൽ തന്നെ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകരുടെ പിന്തുണ ആദ്യ ദിനം മുതൽ ലഭിച്ച ചിത്രം ഈ അവധികാലത്ത് ഒരു ഫാമിലി സൂപ്പർ ഹിറ്റായി മാറാനുള്ള കുതിപ്പിലാണ്. ഗ്രേസ് ആന്റണി, ശ്യാം മോഹൻ, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന, പ്രശാന്ത്,അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close