വീക്കെൻഡിൽ തിയേറ്ററിൽ ചിരി പൂരം തീർത്ത് സുരാജ് ചിത്രം ; മികച്ച പ്രകടനം കാഴ്ചവെച്ച് ‘ഇഡി’

Advertisement

ക്രിസ്മസിന്‌ ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ്‌ വെഞ്ഞാറമൂട്‌ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ്‌ മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ വീക്കെൻഡ് ഇഡി കാണാൻ തിയേറ്ററിൽ എത്തിയത്. ഇഡി പ്രദർശിപ്പിക്കുന്ന മിക്ക തിയേറ്ററുകളിലും വീക്കെൻഡിൽ ഹൗസ്ഫുൾ ഷോകൾ ആയിരുന്നു. സുരാജും കൂട്ടരും ചേർന്ന് പ്രേക്ഷകർക്ക് ഒരു വൻ ചിരി ട്രീറ്റ് തന്നെയാണ് നൽകിയത്. സുരാജിന്റെ കരിയർ ബെസ്റ്റ്‌ പെർഫോമൻസ്‌ എന്ന നിലയ്ക്കാണ്‌ സിനിമ കണ്ടിറങ്ങയവർ ഇഡിയെ വിശേഷിപ്പിക്കുന്നത്‌. സാധാ ചിരിപ്പടം എന്നതിനപ്പുറം ഡാർക്ക്‌ ഹ്യൂമർ ജോണറിൽ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്നു.

സുരാജിനെ കൂടാതെ ഗ്രേസ്‌ ആന്റണി, ശ്യാം മോഹൻ സുധീർ കരമന, വിനയ പ്രസാദ്‌ വിനീത്‌ തട്ടിൽ എന്നീ അഭിനേതാക്കളുടെ പെർഫോമൻസ്‌ ഇഡിയെ മികവുറ്റതാക്കുന്നു. നമുക്ക്‌ പരിചിതമായ ചുറ്റുപാടുകൾക്കുള്ളിൽ, ഒരു വീട്ടിനകത്തെ മനുഷ്യരുടെ കഥ മലയാളത്തിൽ അത്ര കണ്ട്‌ പരിചയമില്ലാത്ത രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്‌ ചിത്രത്തിന്റെ വിജയം. ഒന്നിലധികം ഗെറ്റപ്പുകളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന സുരാജ്‌ ചെയ്ത പ്രധാന കഥാപാത്രം ബിനു മാനറിസങ്ങൾ കൊണ്ട്‌ ഞെട്ടിച്ചു. ഷമ്മിക്കും മുകുന്ദനുണ്ണിക്കുമൊപ്പം മലയാളത്തിലെ എക്സ്ട്രാ സൈക്കൊയായ്‌ ഇനി ബിനുവുമുണ്ടാകും.

Advertisement

വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്, അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close