ആ ഷോട്ട് ഓകെ ആയത് 22 ആം ടേക്കിൽ; അഭിനയം തന്നെ വെറുത്തുപോയ രാജമാണിക്ക്യത്തിലെ അനുഭവം പങ്കു വെച്ച് സുരാജ് വെഞ്ഞാറമൂട്..!

Advertisement

ഇന്ന് മലയാള സിനിമയിലെ മികച്ച നടന്മാരുടെ കൂട്ടത്തിലാണ് സുരാജ് വെഞ്ഞാറമൂടിന് സ്ഥാനം. ഹാസ്യ നടനായി രംഗത്തു വന്ന സുരാജ് പിന്നീട് മികച്ച നടനുള്ള ദേശീയ പുരസ്‍കാരം വരെ നേടി തിളങ്ങി. നായകനായും വില്ലനായും സഹതാരമായുമെല്ലാം അഭിനയിച്ചു കയ്യടി നേടുന്ന സുരാജ് പ്രധാന വേഷം ചെയ്യുന്ന ഒട്ടേറെ ചിത്രങ്ങളാണ് ഇനി പുറത്തു വരാനുള്ളത്. ഈ അടുത്തിടെ അങ്ങനെ റിലീസ് ചെയ്ത ചിത്രമാണ് എം പദ്മകുമാർ സംവിധാനം ചെയ്ത പത്താം വളവ്. അതിന്റെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ അഭിനയത്തിന്റെ തുടക്കകാലത്തെ ഒരനുഭവം പങ്കു വെച്ചത് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം രാജമാണിക്യത്തില്‍ മമ്മൂട്ടിക്ക് തിരുവനന്തപുരം സ്ലാങ്ങ് പഠിപ്പിച്ചുകൊടുത്തത് സുരാജായിരുന്നു.

Advertisement

സ്ലാങ്ങ് പഠിപ്പിച്ചുകൊടുക്കാനാണ് എത്തിയിരുന്നതെങ്കിലും പിന്നീട് ആ ചിത്രത്തിൽ ഒരു സീനഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചെന്നു സുരാജ് പറയുന്നു. തന്റെ സീനിലെ ഡയലോഗുകൾ വരെ താൻ തന്നെ പറഞ്ഞു കൊടുത്താണ് എഴുതിയതെന്നും, പക്ഷെ താൻ തന്നെ പറഞ്ഞുകൊടുത്ത് എഴുതിയ ഡയലോഗ് ആയിരുന്നിട്ടു കൂടി ഇരുപത്തിരണ്ടാമത്തേ ടേക്കിലാണ് ആ സീൻ ഒകെ ആയതെന്നും സുരാജ് ഓർത്തെടുക്കുന്നു. സത്യം പറഞ്ഞാൽ അഭിനയം തന്നെ വെറുത്തു പോയ അവസ്ഥ ആയിരുന്നു അപ്പോഴെന്നും അദ്ദേഹം പറഞ്ഞു. ഈ സീൻ പിന്നീട് എഡിറ്റ് ചെയ്തപ്പോൾ ഒഴിവാക്കിയെന്നും, അതിനു പകരമായി അൻവർ റഷീദ് തനിക്കു നൽകിയത് അണ്ണൻ തമ്പിയിലെ ഒരു മുഴുനീള വേഷമായിരുന്നുവെന്നും സുരാജ് പറയുന്നു. അൻവർ റഷീദ്- മോഹൻലാൽ ചിത്രമായ ചോട്ടാ മുംബൈയിലും അതിനു മുൻപ് സുരാജ് അഭിനയിച്ചിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close