തമിഴിലും ഞെട്ടിക്കാൻ സുരാജ് വെഞ്ഞാറമൂട്; വിക്രം ചിത്രത്തിൽ ഒരുങ്ങുന്നത് ഗംഭീര പ്രകടനം

Advertisement

മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂട് തമിഴിലും തന്റെ അഭിനയ മികവ് പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന “വീര ധീര സൂരൻ” എന്ന ചിത്രത്തിലാണ് സുരാജ് വെഞ്ഞാറമൂടും വേഷമിടുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വന്നത്.

ടീസറിലെ സുരാജിന്റെ രംഗങ്ങൾ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുണ്ട്. സുരാജിന്റെ കരിയറിലെ തന്നെ ഗംഭീര പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലേത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം റിലീസ് ചെയ്യുക. ‘മല്ലിക കടൈ’ എന്നാണ് ചിത്രത്തിന്റെ രണ്ടാം ചാപ്റ്ററിന്റെ പേര്.

Advertisement

ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. വിക്രം, സുരാജ് എന്നിവർക്കൊപ്പം എസ് ജെ സൂര്യ, ദുഷാറ വിജയൻ എന്നിവരും ഈ റൂറൽ ആക്ഷൻ ഡ്രാമയിൽ വേഷമിട്ടിട്ടുണ്ട്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് വീര ധീര സൂരൻ നിർമ്മിക്കുന്നത്.

കർണ്ണൻ, മാമന്നൻ എന്നീ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങളുടെയും, പുഴു, നൻപകൽ നേരത്ത് മയക്കം, എബ്രഹാം ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ച തേനി ഈശ്വർ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ ആണ്. ചിത്താ’ എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത വർഷം ജനുവരി അവസാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

Advertisement

Copyright © 2017 onlookersmedia.

Press ESC to close