സൂപ്പർ ഹിറ്റ് കോമ്പോ മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും.

Advertisement

സൂപ്പർ ഹിറ്റ് കോമ്പോ മോഹൻലാൽ – ജീത്തു ജോസഫ് ടീം പുതിയ ചിത്രം പ്രഖ്യാപിച്ചു. ആശിർവാദ് സിനിമാസിന്റെ 33-മത് പ്രൊഡക്ഷനാണ് ഈ ചിത്രം. ആന്റണി പെരുമ്പാവൂർ തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം

നിലവിൽ ജീത്തു ജോസഫും മോഹൻലാലും റാം എന്ന ചിത്രത്തിന്റെ തിരക്കിലാണ്. റാമിന്റെ ചിത്രീകരണം പൂർത്തിയായിട്ടില്ല. റാമിന്റെ ബ്രേക്കിലാകും ഈ ചിത്രത്തിന്റെ ചിത്രീകരണം. അതിന് ശേഷം മാത്രമേ റാം പൂർത്തികരിക്കൂ എന്നാണ് ലഭിക്കുന്ന റിപോർട്ടുകൾ

Advertisement

മോഹൻലാൽ നായകനായി ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ദൃശ്യം മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ദൃശ്യം 150 ദിവസം പിന്നിട്ടു തിയറ്ററിൽ നിറഞ്ഞ് പ്രദർശിപ്പിച്ചു. ‘ദൃശ്യം2 വും ’12ത്‌ മാനും’ ഹോട്സ്റ്റാറിലൂടെ ഒടിടി റീലീസ് ആയി വമ്പൻ വിജയമായി മാറിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close