സ്കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളുമായി നടൻ സണ്ണി വെയ്ൻ എത്തി; കയ്യടിച്ചു സോഷ്യൽ മീഡിയ..!

Advertisement

പ്രശസ്ത സിനിമാ താരമായ സണ്ണി വെയ്ൻ ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടിയെടുക്കുന്നത് തിരശീലയിൽ നടത്തിയ മികച്ച പ്രകടനത്തിനല്ല, പകരം നന്മ നിറഞ്ഞ ഹൃദയമുള്ള ഒരു മനുഷ്യൻ എന്ന നിലയിലാണ്. കോഴിക്കോട് തളി സാമൂതിരി ഹയ്യർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കിയ എന്റെ ക്ലാസ് റൂം എന്റെ ലൈബ്രറി എന്ന പ്ലാൻ നടപ്പിലാക്കാൻ അവിടെ പുസ്തകങ്ങൾ സംഭാവന ചെയ്തത് സണ്ണി വെയ്ൻ ആണ്. കുട്ടികൾക്കായി ഒട്ടേറെ പുസ്തകങ്ങളുമായി സ്കൂളിൽ എത്തിയ സണ്ണി കുറേ സമയം അവരിൽ ഒരാളായി അവർക്കൊപ്പം ചിലവിടുകയും ചെയ്തു. അര ലക്ഷം രൂപയുടെ പുസ്തകങ്ങൾ ആണ് സണ്ണി വെയ്ൻ സ്കൂളിൽ എത്തിച്ചത്.

Advertisement

മാധ്യമ പ്രവർത്തക അഞ്ജന ജോര്ജും സംഘവും ആണ് സ്കൂളിലെ ഈ പ്ലാനിനെ കുറിച്ച് സണ്ണിയോട് സൂചിപ്പിച്ചതു. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയ അദ്ദേഹം കുറെയേറെ പുസ്തകങ്ങൾ സ്‌കൂളിന് വാങ്ങി നൽകാം എന്ന് തീരുമാനിക്കുകയായിരുന്നു. ഇംഗ്ലീഷ് പുസ്തകങ്ങളും അതുപോലെ മലയാളത്തിലെ പ്രശസ്ത രചയിതാക്കളുടെ പുസ്തകങ്ങളുമാണ് സണ്ണി വെയ്ൻ സ്‌കൂളിൽ എത്തിച്ചത്. പുസ്തകങ്ങൾ സൂക്ഷിക്കാൻ ഉള്ള അലമാര നൽകിയത് പ്രശസ്ത സംവിധായകനും രചയിതാവും ആയ മിഥുൻ മാനുവൽ തോമസ് ആണ്. സഹ സംവിധായകൻ ഓസ്റ്റിനു ഒപ്പമാണ് സണ്ണി വെയ്ൻ സ്‌കൂളിൽ എത്തിയത്. പ്രധാനാധ്യാപകൻ വി ഗോവിന്ദൻ അധ്യക്ഷനായ ചടങ്ങിൽ വെച്ചാണ് സണ്ണി വെയ്ൻ പുസ്തകങ്ങൾ കൈ മാറിയത്. സണ്ണി വെയ്‌ന്റെ ഭാര്യ രഞ്ജിനി പ്ലസ് ടു വിദ്യാഭ്യാസം നേടിയത് ഈ സ്‌കൂളിൽ നിന്നാണ്. ആവേശകരമായ സ്വീകരണമാണ് സണ്ണിക്ക് കുട്ടികൾക്കിടയിൽ നിന്ന് ലഭിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close