പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സണ്ണി വെയ്ൻ- ഹണി റോസ് ചിത്രം പുതിയ പേരിൽ ഒടിടി റിലീസിന്..!

Advertisement

രണ്ടു തവണ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട വിവാദ മലയാള ചിത്രം പുതിയ പേരിൽ ഡിജിറ്റൽ റിലീസ് ആയി എത്താൻ ഒരുങ്ങുകയാണ്. വലിയ വിവാദവും ഏറെ ചര്‍ച്ചയും ഉണ്ടാക്കിയ പിതാവും പുത്രനും പരിശുദ്ധാത്മാവിനും എന്ന സിനിമയാണ് ഇപ്പോൾ അക്വേറിയം എന്ന പുതിയ പേരിൽ റിലീസ് ചെയ്യാൻ പോകുന്നത്. സൈന പ്ളേ എന്ന ഒടിടി മീഡിയത്തിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. കുറച്ചു ദിവസം മുൻപ് പുറത്തു വന്ന ഇതിന്റെ ട്രയ്ലറിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മേയ് 14 നാണ് ഈ ചിത്രത്തിന്റെ സൈന പ്ലേ വഴിയുള്ള റിലീസ്. ടി ദീപേഷ് സംവിധാനം ചെയ്യുന്ന അക്വേറിയത്തില്‍ പ്രശസ്ത യുവ താരം സണ്ണി വെയ്ന്‍, ഹണിറോസ്, ശാരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സണ്ണി വെയ്ൻ ഒരു വൈദികനായി എത്തുമ്പോൾ ഹണി റോസ് എത്തുന്നത് ഒരു കന്യാ സ്ത്രീ ആയാണ്. ഇന്ത്യന്‍ സിനിമയിലെ ഒരു മുന്‍നിര പ്രൊഡക്ഷന്‍ ഡിസൈനര്‍ യേശുവിന്റെ റോളിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രശസ്ത സംവിധായകന്‍ വി.കെ പ്രകാശ്, കന്നഡ നടി രാജശ്രീ പൊന്നപ്പ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിനു സെന്‍സര്‍ ബോർഡിന്റെ കേരള ഘടകത്തെയും കേന്ദ്ര ഘടകത്തെയും സമീപിച്ചിട്ടും പ്രദര്‍ശനാനുമതി ലഭിച്ചില്ല. ശേഷം ട്രിബൂണലിനെ സമീപിക്കുകയും തുടര്‍ന്നു അവർ റിലീസിന് അനുവാദം നൽകുകയുമായിരുന്നു. ചിത്രത്തിന്റെ പേരുമാറ്റം അവരുടെ നിർദേശപ്രകാരമായിരുന്നു. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം മതവികാരം വൃണപ്പെടുത്തും എന്നു പറഞ്ഞായിരുന്നു ഈ ചിത്രത്തിന് ആദ്യം പ്രദർശനാനുമതി നിഷേധിച്ചത്. സംവിധായകന്‍ ദീപേഷിന്റെ കഥയ്ക്ക് ബല്‍റാം തിരക്കഥയും സംഭാഷണവുമെഴുതിയ അക്വേറിയം നിർമ്മിച്ചിരിക്കുന്നത് കണ്ണമ്പേത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജ് കണ്ണമ്പേത്ത് ആണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close