
പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണിക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. ഈ നടി കേരളത്തിൽ വരുമ്പോഴെല്ലാം ത്രസിപ്പിക്കുന്ന സ്വീകരണമാണ് മലയാളി യുവാക്കൾ നൽകുന്നത്. അതുപോലെ കേരളത്തെ പ്രളയം ഗ്രസിച്ച സമയത്തു സണ്ണി ലിയോണി നൽകിയ സഹായങ്ങളും ഈ നടിയുടെ ജനപ്രീതി ഇവിടെ വർധിപ്പിച്ചു. ഈ അടുത്ത ദിവസം ഒരു സംവിധായകനും നിർമ്മാതാവും കൂടി സണ്ണിയെ പോയി കാണുകയും തങ്ങളുടെ പുതിയ മലയാള സിനിമയുടെ ഭാഗമാവുമോ എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ സണ്ണി ലിയോണി അവരോടു തിരിച്ചു ചോദിച്ചത് മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിക്കുമോ എന്നാണ്. സണ്ണി ലിയോണിയുടെ ചോദ്യം കേട്ട് സംവിധായകനും നിർമ്മാതാവും ഞെട്ടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കേരളത്തിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും ഏറ്റവും കൂടുതൽ പോപ്പുലർ ആയതുമായ മലയാളം നടൻ ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാവ് എന്നറിയപ്പെടുന്ന മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹമാണ് ഇപ്പോൾ സണ്ണി ലിയോണി പ്രകടിപ്പിച്ചിരിക്കുന്നത് എന്നത് ആരാധകർക്കും ആവേശം നൽകുന്ന വാർത്തയാണ്. വൈശാഖ് ഒരുക്കുന്ന മധുര രാജ എന്ന മമ്മൂട്ടി ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്യാൻ സണ്ണി എത്തും എന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും അത് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. അതുപോലെ സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ഒരു മലയാള ചിത്രത്തിൽ താൻ ഭാഗം ആവും എന്ന് കുറച്ചു നാൾ മുന്നേ സണ്ണി ലിയോണി തന്നെ പ്രഖ്യാപിച്ചിരുന്നു. ബാക് വാട്ടേഴ്സ് സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്