ഇന്ന്‍ കൊച്ചിയില്‍ ജനപ്രളയമായിരുന്നു. ബോളിവുഡിന്‍റെ ചൂടന്‍ നായിക സണ്ണി ലിയോണയെ കാണാന്‍ വേണ്ടി ആയിരങ്ങളാണ് കൊച്ചിയില്‍ തടിച്ചു കൂടിയത്.
ഫോണ്‍ 4ന്‍റെ കൊച്ചിയിലെ ഷോറൂം ഉത്ഘാടനത്തിനാണ് സണ്ണി ലിയോണ കൊച്ചിയില്‍ എത്തിയത്.
ഇന്ന്‍ രാവിലെ 9 മണിക്ക് തൊട്ടേ എം ജി റോഡിലെ ഷോറൂമിന് മുന്നില്‍ വന്‍ ജനാവലിയായിരുന്നു. വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള വഴി പോലുമില്ലാതെ റോഡ് ബ്ലോക്ക് ആയി.
സണ്ണി ലിയോണയേ കാണാന്‍ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളുടെയും വലിയ നിരയുണ്ടായിരുന്നു.
കൊച്ചിയിലെ ട്രാഫിക്ക് ബ്ലോക്ക് കാരണം സണ്ണിയ്ക്ക് പറഞ്ഞ സമയത്ത് ഉത്ഘാടനത്തിന് എത്താന്‍ കഴിഞ്ഞില്ല. 9.45നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ സണ്ണി 12.30യ്ക്കാണ് ഷോറൂമിനടുത്ത് എത്തുന്നത്.
പറയാന്‍ വാക്കുകള്‍ ഇല്ല എന്നും കൊച്ചിയിലെ ആളുകള്‍ക്ക് ഒരുപാട് നന്ദി ഉണ്ടെന്നും ദൈവത്തിന്‍റെ സ്വന്തം നാടിനെ ഒരിക്കലും മറക്കില്ല എന്നും സണ്ണി ലിയോണ പറഞ്ഞു.