തന്റെ അഭിനയത്തിലൂടെ മൂന്നാരപതിറ്റാണ്ടായി ഇന്ത്യൻ സിനിമ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് മോഹൻലാൽ. നിരവധി പുരസ്കാരങ്ങൾ മലയാള സിനിമയിലെ മികച്ച ചിത്രങ്ങൾ കഥാപാത്രങ്ങൾ തുടങ്ങി മലയാളികൾക്ക് അഭിനയത്തിലൂടെ അത്ഭുതം തീർത്ത കലാകാരനാണ് മോഹൻലാൽ എന്ന് വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് മുൻപ് തന്നെ നിരവധി താരങ്ങൾ മുൻപ് തന്നെ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബോളീവുഡ് താരം സുനിൽ ഷെട്ടിയാണ് മോഹൻലാലിനെ കുറിച്ചുള്ള തന്റെ ഓർമ്മകളും വിശേഷങ്ങളും, ഇരുവരുടെയും സൗഹൃദവുമെല്ലാം പങ്കുവെച്ചത്.
മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടായ പ്രിയദർശനോടൊപ്പം ഒരുക്കിയ ചിത്രങ്ങൾ പിന്നീട് പ്രിയദർശൻ തന്നെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ എല്ലാം ബോളീവുഡിലും വലിയ ഹിറ്റുകളായി മാറുകയും ചെയ്തു. പ്രിയദർശൻ ചിത്രങ്ങളിൽ ഒരുകാലത്ത് അക്ഷയ് കുമാറിനെ പോലെ തന്നെ ഒട്ടുമിക്ക പ്രിയദർശൻ ചിത്രങ്ങളിലും ഒപ്പമുണ്ടായിരുന്ന താരമായിരുന്നു സുനിൽ ഷെട്ടിയും. സുനിൽ ഷെട്ടി എന്ന നടന്റെ വളർച്ചയ്ക്ക് പ്രിയദർശൻ എന്ന സംവിധായകന്റെ പങ്ക് വളരെ വലുതായിരുന്നു. അങ്ങനെ പ്രിയദർശൻ വഴിയാണ് താനും മോഹൻലാലും സൗഹൃദത്തിൽ ആകുന്നതെന്നും. കാക്കകുയിൽ എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് അങ്ങനെയാണെന്നും സുനിൽ ഷെട്ടി പറയുന്നു. അദ്ദേഹവുമായി ഒറ്റ ചിത്രത്തിലെ അഭിനയിക്കുവാൻ കഴിഞ്ഞുള്ളൂ എങ്കിലും അതൊരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു എന്നും സുനിൽ ഷെട്ടി പറഞ്ഞു. മോഹൻലാലിനെ പോലെ മികച്ച ഒരു കലാകാരന്റെ കൂടെ അഭിനയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും കേരളത്തിൽ വരുമ്പോൾ ഇപ്പോൾ ഏറ്റവും ആദ്യം വിളിക്കുന്നയാൾ മോഹൻലാൽ ആണെന്നും സുനിൽ ഷെട്ടി പറയുകയുണ്ടായി.